ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ.

മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്കാണ് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകുക.

ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും.

കിറ്റിൽ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയാണ് ഉൾപ്പെടുക.

ഇതിനു പുറമെ റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാക്കും. നീല കാർഡുകാർക്ക് 10 കിലോയും വെള്ള കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ ആണ് നൽകുന്നത്.

ഏകദേശം 53 ലക്ഷം കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കിൽ ലഭിക്കും. നിലവിൽ 29 രൂപയ്ക്ക് നൽകുന്ന അരിയാണിത്.

കൂടാതെ സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകൾ നടത്തും. ഈ വർഷം തിരുവനന്തപുരത്തിന് പുറമെ പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും.

കേരളം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ അരി വിലകുറച്ച് നൽകുന്നതെന്നും, കേരളത്തിലുള്ളവർക്ക് അരി വാങ്ങാൻ ശേഷിയുണ്ടെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര നിലപാടെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

അടുത്ത നാല് ദിവസത്തെ മഴ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച തിങ്കളാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി പാലക്കാടിനെയും കൂടി ഒഴിവാക്കി മറ്റു ജില്ലകളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Summary: Kerala government will distribute free Onam kits to yellow ration card holders. Around 6 lakh families are expected to receive the kits, which will include 15 essential items.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

Related Articles

Popular Categories

spot_imgspot_img