web analytics

വയനാട് ദുരന്തം; കാണാതായവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. ഇവരെ പട്ടികയിൽ ഉൾപ്പെടുത്തി ധനസഹായം നൽകും. ഇതിനായി രണ്ടു സമിതികളെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.(Kerala government new order in wayanad landslide)

ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ശ്രമങ്ങൾ പരമാവധി നടത്തിയെങ്കിലും അത് പൂർണതയിൽ വിജയിച്ചിരുന്നില്ല. 30ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരിച്ചുവെന്ന് സ്ഥിരീകരിക്കാത്തത് കൊണ്ട് ഇവരുടെ കുടുംബത്തിൽ നൽകേണ്ട ധനസഹായവും നീണ്ടുപോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാണാതായവരെ മരിച്ചവരുടെ പട്ടികയിൽ പെടുത്താൻ സർക്കാർ തീരുമാനിച്ചത്

പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയും വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി,ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എന്നിവർ ചേർന്ന പ്രാദേശിക സമിതിയാണ് പ്രാഥമിക പട്ടിക തയ്യാറാക്കുക. ഈ പട്ടിക ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ശിപാർശയടക്കം സംസ്ഥാന തലസമിതിക്ക് കൈമാറും. ആഭ്യന്തര അഡിക്ഷൻ ചീഫ് സെക്രട്ടറി റവന്യൂ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന സംസ്ഥാന സമിതി ഈ പട്ടിക പരിശോധിച്ചു ധനസഹായം അനുവദിക്കും.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

Related Articles

Popular Categories

spot_imgspot_img