സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് തുക അനുവദിച്ച കാര്യം അറിയിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാന്‍ വിപണിയില്‍ ഇടപെടാനായാണ് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് തുക അനുവദിച്ചത്.

വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈ വര്‍ഷം ബജറ്റില്‍ സർക്കാർ നീക്കിവച്ചിട്ടുള്ളത്.

അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി കഴിഞ്ഞവര്‍ഷം ബജറ്റില്‍ 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്.

എന്നാല്‍, 284 കോടി രൂപ അധികമായി നല്‍കിയിരുന്നു. ആകെ 489 കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും ധന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

2011-12 മുതല്‍ 2024 – 25 വരെയുള്ള 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്.

ഇതില്‍ 7220 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്. ബാക്കി 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത് എന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പറയുന്നു.

ആശമാർക്ക് ഓണറേറിയം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുകയാണ് അനുവദിച്ചത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി സർക്കാർ അനുവദിച്ചത്.

ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

മൊട്ടയടിച്ചു, തലമുണ്ഡനം ചെയ്തു…ആ മുടി മുഖത്തേത്ത് വലിച്ചെറിഞ്ഞതുപോലെ; എന്നിട്ടും മിണ്ടാട്ടമില്ലാതെ സർക്കാർ

അതിൽ പകുതി തുകയാണ് സര്‍ക്കാര്‍ ഇപ്പോൾ അനുവദിച്ചത്. സാധാരണയായി എൻഎച്ച്എമ്മിന് സര്‍ക്കാരിൽ നിന്ന് അനുവദിക്കുന്ന തുക ആശമാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.

സംസ്ഥാനത്തെ 26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്.

ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്.

അതേസമയം സംസ്ഥാനത്ത്‌ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്.

എന്നാൽ ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുകയായിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.

അനുവദിച്ച തുക ബാങ്കുകൾക്കും കൈമാറിയെന്നും ബാങ്ക്‌ അക്കൗണ്ടു വഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ ക്ഷേമപെൻഷൻ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Summary: The Kerala government has sanctioned ₹100 crore to the State Civil Supplies Corporation. Finance Minister K.N. Balagopal announced the allocation aimed at strengthening public distribution and essential commodity supply systems.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി ബെംഗളൂരു: ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം...

Related Articles

Popular Categories

spot_imgspot_img