സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ആഴ്ചയിൽ കുത്തനെ ഇടിഞ്ഞിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിലയിൽ ഇത്രയും കുറവ് തുടർച്ചയായി വന്നിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നിരക്ക് വീണ്ടും ഉയരുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർധിച്ചത്.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ്. മുന്ന് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5560 രൂപയാണ്. ഇന്നത്തെ നിരക്കുപ്രകാരം മിനിമം 58,110 രൂപ കൊടുത്താലേ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതേസമയം വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയാണ്.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
Read More: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു, തെറ്റുകൾ തിരുത്താൻ അവസരം
Read More: അതികഠിന ചൂടിൽ പരിശീലനം; ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു