web analytics

കേരളത്തിൽ മീൻപിടിക്കുന്ന അപൂർവ ഇനത്തിലുള്ള എട്ടുകാലിയെ കണ്ടെത്തി; ഇന്ത്യയിൽ ആദ്യം

കേരളത്തിൽ മീൻപിടിക്കുന്ന അപൂർവ ഇനത്തിലുള്ള എട്ടുകാലിയെ കണ്ടെത്തി; ഇന്ത്യയിൽ ആദ്യം

തൃശൂർ: കേരളത്തിൽ മീൻപിടിക്കുന്ന അപൂർവ ഇനത്തിലുള്ള എട്ടുകാലിയെ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട് ജില്ലയിലെ ലക്കിടി, പെരിയ മേഖലകളിലെ മഴക്കാടുകളിലാണ് ഈ അപൂർവ ജീവിയെ കണ്ടെത്തിയത്.

 ഇന്ത്യയിൽ ആദ്യമായാണ് ഈ ഇനത്തിലുള്ള എട്ടുകാലിയെ രേഖപ്പെടുത്തുന്നത്.

അരുവികളുടെ തീരങ്ങളിലും വെള്ളത്തിലേക്ക് വീണുകിടക്കുന്ന ഇലകളിലും മരച്ചില്ലകളിലും പാറകളിലുമാണ് ഇവ സാധാരണയായി ഇര തേടി കാത്തിരിക്കുന്നത്. 

വായിനോട് ചേർന്നുള്ള പ്രത്യേകതരം രോമങ്ങൾ വെള്ളത്തിലേക്ക് സ്പർശിപ്പിച്ചാണ് ഇരയുടെ സാന്നിധ്യം തിരിച്ചറിയുന്നത്. മീൻ അടുത്തെത്തുമ്പോൾ വെള്ളത്തിലേക്ക് ചാടുന്ന എട്ടുകാലി വല ഒട്ടിച്ചുവച്ച് കാലുകൾ ഉപയോഗിച്ച് ഇരയെ പിടികൂടും. 

തുടർന്ന് വലയിൽ തൂങ്ങി പഴയ സ്ഥാനത്തേക്ക് മടങ്ങി ഇര ചത്തതിന് ശേഷം ഭക്ഷണം ആരംഭിക്കുന്നതാണ് ഇവയുടെ പ്രത്യേകത.

പീച്ചി വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ ഡോ. ജിതു ഉണ്ണിക്കൃഷ്ണനും ഗവേഷകനായ സി.കെ. അർജുനും ചേർന്ന് വയനാട് വൈൽഡ് ഇക്കോ റിസോർട്ട് പരിസരത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലാബിൽ പ്രജനനം നടത്തി ഇവയുടെ ജീവിതചക്രവും ഗവേഷകർ പഠിച്ചു.

10 മുതൽ 12 സെന്റീമീറ്റർ വരെ വലിപ്പമുള്ള ഈ എട്ടുകാലികൾ 4 മുതൽ 5 സെന്റീമീറ്റർ വരെ വലിപ്പമുള്ള മീനുകളെയാണ് ഇരയാക്കുന്നത്. 

സാധാരണ ചിലന്തികളിൽ നിന്നു വ്യത്യസ്തമായ കണ്ണുകളാണ് ഇവയ്ക്കുള്ളത്. ‘ഫിഷിംഗ് സ്പൈഡേഴ്സ്’ എന്നറിയപ്പെടുന്ന ഈ ഇനത്തിന് ഇന്ത്യയിൽ നിന്നുള്ള ആദ്യ രേഖയെന്ന നിലയിൽ Dolomedes indicus എന്ന ശാസ്ത്രീയ നാമം നൽകി.

സ്ലോവേനിയയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയുമായി സഹകരിച്ചാണ് വർഗീകരണം പൂർത്തിയാക്കിയത്. ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ Nature Scientific Reports-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ കാലത്ത് പുതിയ ജീവികളെ കണ്ടെത്തുന്നത് ശാസ്ത്രലോകത്തിന് വലിയ നേട്ടമാണെന്ന് പീച്ചി വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ പറഞ്ഞു.

English Summary

A rare species of fishing spider that preys on fish has been discovered in Kerala’s Western Ghats, marking the first such record in India.

kerala-fishing-spider-discovery-wyanad

Kerala, Western Ghats, Wayanad, Fishing Spider, New Species, Wildlife Research, Biodiversity, Peechi Forest Research Institute, Dolomedes indicus

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല; നിര്‍ണായക നടപടിയുമായി ഹൈക്കോടതി

കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല; നിര്‍ണായക നടപടിയുമായി ഹൈക്കോടതി കൊച്ചി:...

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം ബംഗളൂരു:...

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു...

Related Articles

Popular Categories

spot_imgspot_img