web analytics

സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി;  ചട്ടങ്ങളിൽ ഭേദഗതി

സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി;  ചട്ടങ്ങളിൽ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി വൈദ്യുതി സേവന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കരട് നിർദ്ദേശം പുറത്തിറക്കി. 

വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ പുനഃസ്ഥാപന സമയപരിധി കുറയ്ക്കുകയും, നിശ്ചിത സമയത്തിനകം വൈദ്യുതി പുനഃസ്ഥാപിക്കാത്ത പക്ഷം ഉപഭോക്താവിന് കെ.എസ്.ഇ.ബി നൽകേണ്ട നഷ്ടപരിഹാരം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

നിലവിൽ 25 രൂപയായിരുന്ന നഷ്ടപരിഹാരം 100 രൂപയായി ഉയർത്തും. നഷ്ടപരിഹാര തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി നൽകുകയോ വൈദ്യുതി ബില്ലിൽ കുറവ് വരുത്തുകയോ വേണമെന്ന് കരട് ചട്ടത്തിൽ വ്യക്തമാക്കുന്നു.

ഡീസൽ ജനറേറ്ററുകൾ പോലുള്ള പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ബാക്കപ്പ് സംവിധാനങ്ങൾ ഒഴിവാക്കി സോളാർ പദ്ധതികളിൽ ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.

ഫ്യൂസ് കട്ടായി വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ പുനഃസ്ഥാപന സമയപരിധി നഗരങ്ങളിൽ ആറു മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറക്കും. ഗ്രാമപ്രദേശങ്ങളിൽ ഇത് എട്ട് മണിക്കൂറിൽ നിന്ന് ആറാക്കി ചുരുക്കും.

 ദുർഘട പ്രദേശങ്ങളിൽ പത്ത് മണിക്കൂറായിരുന്ന പരിധി എട്ട് മണിക്കൂറാക്കി കുറയ്ക്കും.

ലൈൻ പൊട്ടുന്നതിനെ തുടർന്നുള്ള വൈദ്യുതി മുടക്കത്തിൽ, നഗരങ്ങളിൽ പുനഃസ്ഥാപന സമയം എട്ട് മണിക്കൂറിൽ നിന്ന് ആറാക്കി. ഗ്രാമങ്ങളിൽ 12 മണിക്കൂറിൽ നിന്ന് എട്ടാക്കി.

 ദുർഘട പ്രദേശങ്ങളിൽ 18 മണിക്കൂറായിരുന്നത് 12 മണിക്കൂറാക്കി കുറയ്ക്കും.

ഭൂമിക്കടിയിലുള്ള കേബിൾ തകരാറുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ 24 മണിക്കൂറിൽ നിന്ന് 18 മണിക്കൂറായും ഗ്രാമങ്ങളിൽ 36 മണിക്കൂറിൽ നിന്ന് 24 മണിക്കൂറായും ദുർഘട പ്രദേശങ്ങളിൽ 48 മണിക്കൂറിൽ നിന്ന് 36 മണിക്കൂറായും പുനഃസ്ഥാപന സമയപരിധി കുറയ്ക്കും.

കരട് ഭേദഗതിയിൽ പൊതുജനങ്ങൾക്ക് ഈ മാസം 23 വരെ അഭിപ്രായങ്ങൾ അറിയിക്കാം. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം അന്തിമ ഭേദഗതി പുറത്തിറക്കുമെന്ന് കമ്മിഷൻ അറിയിച്ചു. ഇതിന് മുമ്പ് വൈദ്യുതി സേവന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് 2015 ലാണ്.

English Summary

The Kerala State Electricity Regulatory Commission has proposed amendments to ensure 24×7 power supply across the state. The draft rules reduce restoration time after power failures and increase compensation payable to consumers by KSEB from ₹25 to ₹100 for delays. Public feedback can be submitted until the 23rd.

kerala-electricity-rules-amendment-24×7-power-supply-compensation-hike

Kerala, electricity, KSEB, power supply, KSERC, power outage, compensation, renewable energy, solar storage, public utilities

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

Related Articles

Popular Categories

spot_imgspot_img