കെ പി ഫ്ലവറല്ലടാ, ഫയർ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായി ട്രിവാൻഡ്രം റോയൽസിൻറെ കൃഷ്ണപ്രസാദ്

കെ പി ഫ്ലവറല്ലടാ, ഫയർ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിൻറെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിൻറെ നായകൻ അടിച്ചെടുത്തത്.

സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിൻറെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു.

കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിൻറെ സ്വന്തം ‘കെ.പി,’

പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിൻറെ സ്കോർ ഉ‍യർത്തിയും അവസാന ഓവറുകളിൽ ബൗളർമാർക്കെതിരെ കത്തിപ്പടരുന്നതിനും ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചു.

പ്രഥമ കെ.സി.എൽ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാൻഡ്രം മൂന്ന് ലക്ഷത്തിനാണ് ലേലത്തിൽ പിടിച്ചെടുത്തത്. ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 192 റൺസായിരുന്നു സമ്പാദ്യം.

കെ.സി.എല്ലിന് പിന്നാലെ തോളെല്ലിന് പരിക്കേറ്റതോടെ കഴിഞ്ഞ സീസൺ പൂർണമായി ഈ വൈക്കം സ്വദേശിക്ക് നഷ്ടമായി.

ഇത്തവണ എന്തുവിലകൊടുത്തും കേരള ടീമിൽ ഇടംപിടിക്കണമെന്ന ലക്ഷ്യവുമായാണ് പരിക്ക് ഭേദമായ ഉടനെ ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് ഒരു മാസത്തെ അവധി എടുത്ത് പരിശീലനത്തിനായി തിരുവനന്തപുരത്തെത്തിയത്.

ടീമിലേക്കുള്ള ആദ്യ പടിയെന്നോണം കെ.സി.എല്ലിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂട്ടിനായി തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുന്ന തൻറെ സുഹൃത്തുകളും കെ.സി.എല്ലിൽ വിവിധ ടീമുകളിൽ അംഗങ്ങളുമായിട്ടുള്ള അനുരാജ്, അഭിഷേക് പ്രതാപ്, അഭിജിത്ത് പ്രവീൺ, രാഹുൽ ചന്ദ്രൻ, അഭിഷേക് നായർ എന്നിവരെയും ഒപ്പം കൂട്ടി.

ഗ്രീൻഫീൽഡിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായിട്ടായിരുന്നു പരിശീലനം.

ഒടുവിൽ രാവും പകലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായെന്ന് കൃഷ്ണപ്രസാദ് പറയുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള താരം 2022ലാണ് അവസാനമായി കേരളത്തിനായി ട്വൻറി-ട്വൻറി ടൂർണമെൻറായ സെയ്യ്ദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നത്.

അന്നുപക്ഷേ മികച്ച പ്രകടനമൊന്നും ബാറ്റിൽനിന്നുണ്ടായില്ല. എന്നാൽ ഇത്തവണ പരിക്കിൽ നിന്ന് മുക്തനായി എത്തിയതിന് പിന്നാലെ തൃശൂർ ടൈറ്റൻസിനെതിരെ 10 സിക്സിൻറെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ

പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയും (62 പന്തിൽ 119) ആലപ്പി റിപ്പിൾസിനെതിരെ നേടിയ അർധ സെഞ്ച്വറിയുമൊക്ക (52 പന്തിൽ 90) താരത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായി മാറിയത് ട്രിവാൻഡ്രം റോയൽസിൻറെ നായകൻ കൃഷ്ണപ്രസാദ്. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസ് അടിച്ചെടുത്താണ് 26കാരൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.

സെമിഫൈനലിന് യോഗ്യത നേടാനാകാതെ റോയൽസ് ആദ്യഘട്ടത്തിൽ പുറത്തായെങ്കിലും, കൃഷ്ണപ്രസാദ് തന്റെ ബാറ്റിംഗ് വൈഭവം കൊണ്ട് മുഴുവൻ സീസണും കീഴടക്കി.

1 സെഞ്ച്വറി, 3 അർധസെഞ്ച്വറി, എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾ.

പവർപ്ലേയിൽ അട്ടഹാസം, മധ്യ ഓവറുകളിൽ സിംഗിളും ബൗണ്ടറിയും കലർത്തിയ സ്ഥിരത, അവസാന ഓവറുകളിൽ പടപ്പുരപ്പാടം – എല്ലാം കൂടി ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചു.

ആദ്യ സീസണിൽ നിന്നും രണ്ടാം സീസണിലേക്ക്

ആദ്യ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്നു കൃഷ്ണപ്രസാദ്. 10 മത്സരങ്ങളിൽ നിന്ന് 192 റൺസ് മാത്രമാണ് സമ്പാദിച്ചത്. രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസ്, 3 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചെടുത്തത്.

എന്നാൽ, ആദ്യ സീസൺ കഴിഞ്ഞ ഉടനെ ഉണ്ടായ തോളെല്ല് പരിക്ക് അദ്ദേഹത്തെ മുഴുവൻ സീസൺ നഷ്ടപ്പെടുത്തിച്ചു.

ഈ തവണ തിരിച്ചുവരവ് ഉറപ്പാക്കാൻ, ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് അവധി എടുത്ത് തിരുവനന്തപുരം എത്തി പരിശീലനം തുടങ്ങി.

സുഹൃത്തുക്കളും കൂട്ടായി

തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുന്ന സുഹൃത്തുക്കളായ അനുരാജ്, അഭിഷേക് പ്രതാപ്, അഭിജിത്ത് പ്രവീൺ, രാഹുൽ ചന്ദ്രൻ, അഭിഷേക് നായർ എന്നിവരും അദ്ദേഹത്തിനൊപ്പം പരിശീലനം നടത്തി.
ഗ്രീൻഫീൽഡും മെഡിക്കൽ കോളജ് ഗ്രൗണ്ടുമാണ് പ്രധാന പരിശീലന വേദികൾ.

തിരിച്ചുവരവിന്റെ ശക്തി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി രണ്ട് സെഞ്ച്വറി നേടിയിട്ടുള്ള കൃഷ്ണപ്രസാദ്, 2022-ലാണ് അവസാനമായി കേരളത്തിനായി ട്വന്റി-ട്വന്റി മത്സരം കളിച്ചത്. സെയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഉണ്ടായിരുന്നെങ്കിലും, അന്ന് പ്രകടനം താരതമ്യേന ക്ഷീണമായിരുന്നു.

പക്ഷേ, പരിക്കിൽ നിന്ന് മുക്തനായി എത്തിയപ്പോൾ, അദ്ദേഹം വെടിക്കെട്ട് ഇന്നിംഗ്സുകൾ സമ്മാനിച്ചു:

തൃശൂർ ടൈറ്റൻസിനെതിരെ 62 പന്തിൽ 119 റൺസ് (10 സിക്സും 6 ബൗണ്ടറിയും അടക്കം).

ആലപ്പി റിപ്പിൾസിനെതിരെ 52 പന്തിൽ 90 റൺസ്.

“കഷ്ടപ്പാടിന് ഫലം കിട്ടി”

“രാവും പകലും പരിശ്രമിച്ച ഫലമാണ് ഇത്” എന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു. കേരള ടീമിലേക്ക് തിരിച്ചെത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

ENGLISH SUMMARY:

Trivandrum Royals skipper Krishnaprasad wins the Orange Cap in Kerala Cricket League Season 2 with 479 runs in 10 matches. Despite his team’s early exit, the 26-year-old dominated with a century and three half-centuries, marking a strong comeback after injury.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ...

Related Articles

Popular Categories

spot_imgspot_img