web analytics

ശക്തി കുറഞ്ഞിരുന്നെങ്കിൽ കോൺഗ്രസ് ക്ഷണിക്കില്ലായിരുന്നു; ആ സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ ആവശ്യപ്പെടും; സീറ്റുകൾ വച്ചുമാറുന്നില്ല; മനസു തുറന്ന് ജോസ് കെ. മാണി 

ശക്തി കുറഞ്ഞിരുന്നെങ്കിൽ കോൺഗ്രസ് ക്ഷണിക്കില്ലായിരുന്നു; ആ സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ ആവശ്യപ്പെടും; സീറ്റുകൾ വച്ചുമാറുന്നില്ല; മനസു തുറന്ന് ജോസ് കെ. മാണി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) പതിമൂന്നു സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 12 സീറ്റുകളിലായിരുന്നു മത്സരിച്ചത്. അന്ന് കുറ്റ്യാടി സീറ്റ് ലഭിച്ചെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിർദേശപ്രകാരം അവസാന നിമിഷം സീറ്റ് വിട്ടുനൽകേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

 പ്രത്യേക സാഹചര്യത്തിലാണ് കുറ്റ്യാടി ഏറ്റെടുത്തതെന്നും, അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുനൽകാമെന്ന് കോടിയേരി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ആ സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ ആവശ്യപ്പെടുന്നതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

എൽഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ലഭിച്ച ചില സീറ്റുകൾ വച്ചുമാറുമെന്ന് തരത്തിലുള്ള ചാനൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 

നിലവിൽ മുന്നണി പ്രചാരണ ജാഥകളുടെ തിരക്കിലാണ്. അടുത്തമാസം നടക്കുന്ന മധ്യമേഖലാ ജാഥയ്ക്ക് നേതൃത്വം നൽകുക താനായിരിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രാദേശിക വിഷയങ്ങളല്ല ചർച്ചയാകുക. അതുകൊണ്ടുതന്നെ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലേക്ക് ക്ഷണം ലഭിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച ജോസ് കെ. മാണി, ശക്തിയുള്ളതിനാലാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ക്ഷണിക്കുന്നതെന്ന് വ്യക്തമാക്കി. 

ശക്തി കുറഞ്ഞിരുന്നെങ്കിൽ ആരും ക്ഷണിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോകേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും, അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് യുഡിഎഫ് അവിടെ ഭരണം പിടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

പാലാ നിയമസഭാ മണ്ഡലത്തിൽ 2,198 വോട്ടുകളുടെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചതായും, തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ജോസഫ് വിഭാഗം മത്സരിച്ച എട്ട് വാർഡുകളിൽ രണ്ട് വാർഡുകളിൽ മാത്രമാണ് ജയിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.

English Summary

Kerala Congress (M) chairman Jose K. Mani MP has announced that the party will contest 13 seats in the upcoming Kerala Assembly elections. He clarified that reports about seat adjustments within the LDF are false and expressed confidence that the LDF will return to power. Jose K. Mani also dismissed speculation about joining the UDF, stating that there is no political situation warranting such a move.

kerala-congress-m-to-contest-13-seats-jose-k-mani

Kerala Congress M, Jose K Mani, Kerala Assembly Election, LDF, Seat Sharing, Kerala Politics, Kottayam

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

Related Articles

Popular Categories

spot_imgspot_img