web analytics

കേരളാ കോൺഗ്രസ് എമ്മിന് കൂടുതൽ സീറ്റുകൾ വേണം; എൽഡിഎഫിൽ പുതിയ പ്രതിസന്ധി

കേരളാ കോൺഗ്രസ് എമ്മിന് കൂടുതൽ സീറ്റുകൾ വേണം; എൽഡിഎഫിൽ പുതിയ പ്രതിസന്ധി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം) രംഗത്ത്.

സിപിഎം സ്ഥിരമായി മത്സരിച്ച് വിജയിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയതിനെ തുടർന്ന് സിപിഎമ്മിനകത്ത് പരസ്യ പ്രതിഷേധം ഉയർന്നിരുന്നു.

ഇക്കുറി പേരാമ്പ്ര മണ്ഡലമാണ് കേരള കോൺഗ്രസ് എം പ്രധാനമായി ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ആന്റണി രാജു മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലും, ആലപ്പുഴ ജില്ലയിലെ കുട്ടനാട് സീറ്റിലും പാർട്ടിക്ക് താത്പര്യമുണ്ടെന്നാണ് സൂചന.

പേരാമ്പ്ര സീറ്റിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് കേരള കോൺഗ്രസ് എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് പറഞ്ഞു.

കുറ്റ്യാടി സീറ്റ് കഴിഞ്ഞ തവണ വിട്ടുനൽകിയപ്പോൾ, അടുത്ത തെരഞ്ഞെടുപ്പിൽ മറ്റൊരു സീറ്റ് നൽകാമെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്ര നൽകാൻ കഴിയില്ലെങ്കിൽ നാദാപുരമോ തിരുവമ്പാടിയോ വേണമെന്ന ആവശ്യവും കേരള കോൺഗ്രസ് എം ഉന്നയിച്ചിട്ടുണ്ട്.

കുറ്റ്യാടി സീറ്റ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളാണ് കഴിഞ്ഞ തവണ സിപിഎം പ്രവർത്തകർ പ്രതിഷേധിക്കാനിടയായതെന്നും, ഇക്കുറി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ടി.എം. ജോസഫ് പറഞ്ഞു.

അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എംയുടെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും വീണ്ടും മത്സരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ എന്നിവരാണ് മത്സര രംഗത്തുണ്ടാകുക.

കൂടുതൽ സീറ്റ് ആവശ്യത്തിൽ കേരള കോൺഗ്രസ് എം ഉറച്ചുനിൽക്കുമ്പോൾ, അതിന് സിപിഎമ്മും സിപിഐയും എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യം 13 സീറ്റ് അനുവദിച്ചെങ്കിലും പിന്നീട് കുറ്റ്യാടി തിരികെ എടുത്തു. ശേഷിച്ച 12 സീറ്റുകളിൽ ഏഴിടത്തും കേരള കോൺഗ്രസ് എം പരാജയപ്പെട്ടിരുന്നു.

English Summary

Kerala Congress (M) has demanded a legislative assembly seat in Kozhikode district ahead of the upcoming Kerala Assembly elections. The party has set its sights primarily on the Perambra constituency, traditionally a CPM stronghold. The demand revives tensions within the LDF, as the allotment of Kuttiady seat to KC(M) in the previous election had triggered protests from CPM cadres. KC(M) has also expressed interest in Thiruvananthapuram and Kuttanad seats. While the party insists on more seats this time, political observers are keenly watching how CPM and CPI will respond to the renewed demand.

kerala-congress-m-demands-assembly-seat-kozhikode-perambra

Kerala Congress M, Kozhikode politics, Perambra constituency, LDF seat sharing, CPM KC(M) tussle, Kerala Assembly elections, political news

spot_imgspot_img
spot_imgspot_img

Latest news

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

Other news

നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ ടോപ്പ് ലിസ്റ്റ്

നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ...

വിലകൂടിയ മരുന്നുകൾ വാങ്ങുന്നവർ അറിയാൻ: നിങ്ങൾ വെറുതെ പണം കളയുകയാണോ? ഡോ. സിറിയക് ആബി ഫിലിപ്‌സിന്റെ നിർണ്ണായക കണ്ടെത്തൽ

തിരുവനന്തപുരം: ചികിത്സാ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; മാതാപിതാക്കൾ ജാഗ്രത...

ആധാർ പിവിസി കാർഡിന്റെ സർവീസ് ചാർജ് കൂട്ടി

ആധാർ പിവിസി കാർഡിന്റെ സർവീസ് ചാർജ് കൂട്ടി ന്യൂഡൽഹി: ആധാർ പിവിസി കാർഡിന്റെ...

Related Articles

Popular Categories

spot_imgspot_img