തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് കത്ത് അയച്ച് സംസ്ഥാന മന്ത്രിസഭ. ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ.
മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് സർക്കാരിന്റെ വിശദീകരണം. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല എന്നും കത്തിൽ പറയുന്നു.
രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഭാരതത്തിന്റെ ദേശീയപതാക എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ച ഭരണഘടനാ അസംബ്ലിയില്‍ നടന്നപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗവും കത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 25ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവർണർക്ക് സന്ദേശം കൈമാറുന്നതെന്ന് കത്തില്‍ പറയുന്നു.
ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Summary: Kerala Cabinet sends a letter to Governor regarding the “Bharatamba” issue, stating that only the national flag is permitted at official public events. Any other symbol is considered a disrespect to the national flag and emblem.