തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി പ്രഖ്യാപിച്ചു. വന്യജീവി ആക്രമണങ്ങൾ തടയാൻ 50 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു.(Kerala Budget; 305 crore for forest and wildanimal conservation)
കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും പ്രഖ്യാപിച്ചു. പാമ്പുകടി മരണം അഞ്ചു വർഷത്തിനുള്ളിൽ ഇല്ലാതാക്കും.
തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപയും ബജറ്റില്‍ വകയിരുത്തി.