web analytics

പേപ്പറിന്റെ പൈസയെങ്കിലും താ സർക്കാരേ….. പണം കൊടുക്കാത്തതിനാൽ എ.ഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോർവാഹന നിയമലംഘനത്തിന് പിഴ നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ; ലക്ഷക്കണക്കിന് രൂപ പ്രതിസന്ധിയിൽ

എ ഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോർവാഹന നിയമലംഘനത്തിന് പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. പണം ആവശ്യപ്പെട്ട്  പലതവണ കത്തയച്ചിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലണ് തീരുമാനം. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മെസ്സേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല എന്നതാണ് അവസ്ഥ, പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്.

ജൂൺ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം ഒന്നര ലക്ഷമായിരുന്നു നിയമലംഘനങ്ങള്‍ . ഇപ്പോഴത് നാലര – അഞ്ചു ലക്ഷംവരെയായി. പ്രതി വർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രോണിന്റെ കരാർ.
ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. സർക്കാർ ഇതേവരെ മറുപടി നൽകിയില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് കെൽട്രോണ്‍ നോട്ടീസയപ്പ് നിർത്തി. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്.

Read also; കോട്ടയത്ത് വനത്തിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ചു: പ്രാണവേദനയിൽ ഓടിയ യുവാവിന് അപ്രതീക്ഷിത രക്ഷകരായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

 

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

​”മറുപടിയില്ലാത്ത ചോദ്യങ്ങൾക്ക് ഒടുവിൽ ആ വാക്ക് കണ്ടെത്തി: പെരിമെനോപോസ്!”; അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ലെന

​"മറുപടിയില്ലാത്ത ചോദ്യങ്ങൾക്ക് ഒടുവിൽ ആ വാക്ക് കണ്ടെത്തി: പെരിമെനോപോസ്!"; അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി...

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം 

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ നക്ഷത്രഫലം പല രാശിക്കാർക്കും നേട്ടങ്ങളും...

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും...

ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

കൊച്ചി: ലോകത്തിന്റെ പാപഭാരങ്ങൾ സ്വന്തം തോളിലേറ്റി ഗാഗുൽത്താ മലയിലെ കുരിശിൽ ക്രിസ്തു...

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും തിരുവനന്തപുരം: സി.ബി.എസ്.ഇ...

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ്...

Related Articles

Popular Categories

spot_imgspot_img