കട്ടപ്പനയിലേത് ഇലന്തൂർ മോഡൽ ദുർമന്ത്രവാദക്കൊലയോ? കൊല്ലപ്പെട്ടത് പിഞ്ചു കുഞ്ഞും വയോധികനും! ഇരയായത് ആഭിചാരത്തിനിടെ ഗർഭിണിയായ യുവതിയുടെ കുഞ്ഞ്; പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; നരബലി നടന്നെന്ന് ഉറപ്പിച്ച് നാട്ടുകാർ; മൃതദേഹങ്ങൾ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം

കട്ടപ്പനയിൽ നടന്നത് ഇലന്തൂർ ആഭിചാര കൊലയ്ക്ക് സമാനമായ സംഭവമെന്ന് സൂചന. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ പിടിയിലായ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇരട്ട കൊലപാതകം സംബന്ധിച്ച വിവരം പുറത്ത് വന്നത്. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവു ചെയ്‌തെന്ന് സംശയിക്കുന്ന വീടും പരിസരവും ഇപ്പോൾ പൊലീസ് കാവലിലാണ്. ഏതാനും ദിവസം മുമ്പാണ് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ നിന്നും ഇരുമ്പു സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലാകുന്നത്.

മോഷണ സമയത്ത് വർക്ക് ഷോപ്പ് ഉടമയുടെ മകൻ സ്ഥലത്തെത്തുകയും മോഷണം നേരിൽ കാണുകയുമായിരുന്നു. തുടർന്നുണ്ടായ മൽപിടുത്തത്തിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാക്കളിൽ ഒരാൾക്ക് വീണു പരുക്കേറ്റു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് നടുക്കുന്ന സംഭവങ്ങളിലേക്ക് വഴി തുറന്നത്. മോഷ്ടാക്കളിൽ ഒരാൾ ആഭിചാര ക്രിയകൾ നടത്തുന്നയാളാണെന്നാണ് ലഭിക്കുന്ന വിവരം. ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ടാണ് ഇയാൾ ഒപ്പമുണ്ടായിരുന്ന യുവാവുമായി സൗഹൃദത്തിലായത്.

ഇലന്തൂർ മോഡലിൽ ആഭിചാര ക്രിയകൾ നടത്തുന്ന പ്രതി ഇത്തരത്തിൽ ആഭിചാര ക്രിയക്കിടെ യുവതിയെ ഗർഭിണിയാക്കിയെന്നും തുടർന്ന് യുവതിയ്ക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നുമുള്ള സൂചനകളാണ് പൊലീസിന് ലഭിക്കുന്നത്. സമാനമായി ഒരു വയോധികനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മണിക്കൂറുകളോളം പ്രതിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിനാൽ തന്നെ കൊലപാതകം സംബന്ധിച്ച് ഇവർ നൽകിയിരിക്കുന്ന മൊഴികൾ പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതക ശേഷം മൃതദേഹം കുഴിച്ചിട്ടെന്ന് പ്രതികൾ പറയുന്ന വീടാണ് ഇപ്പോൾ പൊലീസ് കാവലിലുള്ളത്. ഇവിടെ ഉടൻ തന്നെ പൊലീസ് മണ്ണ് നീക്കി പരിശോധന നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹാവശിഷ്ടം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകു. സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

കനാലിലേക്ക് വീണ കാർ യാത്രികരെ രക്ഷപ്പെടുത്തി യുവാവ്; അപകടം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ; സംഭവം കൂത്താട്ടുകുളത്ത്

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന്...

ആറളത്തെ കാട്ടാന ആക്രമണം; പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

മലപ്പുറം:ആറളത്ത് കാട്ടാന ആക്രമണത്തില്‍ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബിജെപി...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img