web analytics

വന്ദേഭാരതിൻ്റെ കരുത്തിൽ സ്ട്രോങ്ങായി കാസർഗോഡ്; വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് തലശ്ശേരിയെ മറികടന്നു

കാസർകോട്: വന്ദേഭാരത് ട്രെയിനിൻ്റെ ചുമലിലേറി വരുമാനം വർധിപ്പിച്ച് കാസർകോട് റയിൽവെ സ്റ്റേഷൻ. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് തലശ്ശേരിയെ മറികടന്നു. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയതാണ് കാസർകോട് സ്റ്റേഷന്റെ വരുമാനം വർധിക്കാൻ സഹായകമായത്. ഒരു വർഷം പൂർത്തിയായ കോട്ടയം വഴിയുള്ള വന്ദേഭാരതിനും ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേഭാരതിനും യാത്രക്കാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. കഴിഞ്ഞ വർഷം തലശ്ശേരിക്കും പിന്നിലായിരുന്നു കാസർകോട്. ഇത്തവണ ആ സ്ഥാനം മെച്ചപ്പെടുത്തി.

ഉച്ചയ്ക്ക് 2.30ന് വന്ദേഭാരത് തുടങ്ങുന്നത് കാസർകോട് നിന്നായതിനാൽ ബുക്കിങ്ങിലും കൂടുതൽ പരിഗണന ലഭിച്ചു. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ തലശ്ശേരിയെ മറികടക്കാൻ കാസർകോടിനെ സഹായിച്ചത് ഇതാണ്. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ കാസർകോട് 33-ാം സ്ഥാനത്തെത്തി. കേരളത്തിൽ വരുമാനത്തിന്റെ കാര്യത്തിൽ 15-ാം സ്ഥാനത്തേക്കും കാസർകോട് ഉയർന്നു. കാഞ്ഞങ്ങാട് റയിൽവെ സ്റ്റേഷനും വരുമാനം വർധിപ്പിച്ചു. ദക്ഷിണ റെയിൽവേയുടെ കീഴിൽ 58-ാം സ്ഥാനത്തേക്കും കേരളത്തിൽ 25-ാം സ്ഥാനത്തേക്കുമാണ് കാഞ്ഞങ്ങാട് റയിൽവെ സ്റ്റേഷൻ എത്തിയിരിക്കുന്നത്.

24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാസർകോട് നിന്ന് യാത്ര ചെയ്തത്. 33.59 കോടി രൂപയായിരുന്നു വരുമാനം. ഈ വരുമാനം ഇത്തവണ 47 കോടിയായി ഉയർന്നു. കാ‍ഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 18.23 കോടി രൂപയാണു വരുമാനം. 16.75 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം.

Read Also:സോഷ്യൽ മീഡിയ പറയും പോലെ മൊട്ടത്തലയൻ കൂടോത്രമുണ്ടോ? യാത്ര തുടങ്ങിയ പാടെ ഡോർ താനെ തുറന്നു; ഒടുവിൽ മന്ത്രം ചൊല്ലാതെ തന്നെ ബന്ധിച്ച് മുന്നോട്ട്; നവകേരള ബസിൻ്റെ കന്നിയാത്രയിൽ തന്നെ കല്ലുകടി

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!

തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img