റീ റിലീസോ രണ്ടാം ഭാഗമോ?; ‘കസബ’യെ കുറിച്ച് ആരാധകർക്കിടയിൽ ആവേശം
മമ്മൂട്ടി പോലീസ് കഥാപാത്രത്തിൽ എത്തിയ 2016 ലെ ചിത്രം കസബ വീണ്ടും ചർച്ചയാകുന്നു.
ചിത്രത്തിന്റെ നിർമാതാവായ ജോബി ജോർജ് ‘രാജൻ സക്കറിയ വീണ്ടും വരും’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
രണ്ടാം ഭാഗമോ, റീ റിലീസോ?
നിർമാതാവിന്റെ കുറിപ്പ് പുറത്തുവന്നതോടെ കസബയുടെ രണ്ടാം ഭാഗമാണോ, അതോ റീ റിലീസാണോ വരാനിരിക്കുന്നതെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്.
ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
2016 ലെ പോലീസ് കഥാപാത്രം
നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയിൽ രാജൻ സക്കറിയ എന്ന ശക്തനായ പോലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിട്ടത്.
വരലക്ഷ്മി ശരത് കുമാർ, നേഹാ സക്‌സേന, ജഗദീഷ്, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
‘പേട്രിയറ്റ്’ ആണ് അടുത്ത പ്രതീക്ഷ
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ആണ് മമ്മൂട്ടി ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം.
പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.
‘കളങ്കാവൽ’ തിയേറ്ററുകളിൽ വിജയയാത്രയിൽ
മമ്മൂട്ടി–വിനായകൻ കൂട്ടുകെട്ടിലെത്തിയ കളങ്കാവൽ റിലീസ് ചെയ്ത് 40 ദിവസങ്ങൾക്ക് ശേഷവും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ സ്റ്റാൻലി എന്ന പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.
English Summary:
Producer Joby George’s social media post hinting that “Rajan Zachariah will return” has reignited discussions around Mammootty’s 2016 film Kasaba. Fans are now speculating whether a sequel or re-release is in the works, though no official confirmation has been made.









