കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. നാളെ ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആണ് ദേഷ്യം പ്രകടിപ്പിച്ചത്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി ഉദ്യോഗസ്ഥർ മെയ് 1 ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയത്. അതേസമയംസിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി.
ഇതിനു മുൻപ് രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാരാവണമെന്നു കാട്ടി ഇ ഡി നോട്ടീസ് നല്കിയിരുന്നവെങ്കിലും എം എം വര്‍ഗീസ് ഹാജരായില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്നുവേണമെങ്കിലും ഹാജരാവാമെന്നായിരുന്നു അദ്ദേഹം ഇ ഡിയോട് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ച ഇ ഡി തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഹാജരാവണമെന്നു കാണിച്ച് വര്‍ഗീസ് നോട്ടീസ് നല്‍കുകയായിരുന്നു.
ഇ.ഡി ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും വർഗീസിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂർ ബാങ്കിലെ അടക്കം സി.പി.എമ്മിന്‍റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ അറിവോടെയെന്നാണ് ഇ.ഡി ആരോപണം. എന്നാൽ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നാണ് വർഗീസിന്‍റെ പ്രതികരണം.
Read More: ഇപിയെ തൊട്ടാൽ പിണറായി അകത്താകും; സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ജയരാജൻ മടങ്ങിയത്