പണം ഇല്ലെങ്കിൽ പഠിക്കേണ്ടാ! വിവാദത്തിന് വിരാമം: കാർഷിക സർവകലാശാലയിൽ ഫീസ് ഇളവ്;
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ, കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർധന പുനഃപരിശോധനയ്ക്ക് വഴിയൊരുങ്ങി.
ഉയർന്ന ഫീസ് ഘടന കുറയ്ക്കുന്നതിന് നിർദേശം നൽകിയതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സർവകലാശാലയിലെ ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫീസ് വർധന വിവാദം: കാർഷിക സർവകലാശാലയിൽ വലിയ ഇളവ്; യുജിക്ക് 50%–പിജിക്ക് 40% കുറയ്ക്കാൻ നീക്കം
മന്ത്രിയുടെ നിർദേശപ്രകാരം, പുതുതായി വിപുലീകരിച്ച ഫീസ് ഘടനയിൽ യുജി (UG) കോഴ്‌സുകൾക്ക് 50% പിജി (PG) കോഴ്‌സുകൾക്ക് 40% കുറയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത് . അന്തിമ തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയായതിനാൽ, ഇതുമായി ബന്ധപ്പെട്ട അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്.
ഒരൊറ്റ വിദ്യാർത്ഥിക്കും പണത്തിന്റെ പേരിൽ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് ഭാരം സൃഷ്ടിക്കാത്ത ഫീസ് ഘടന ഉറപ്പാക്കണം,” എന്ന് മന്ത്രി വ്യക്തമാക്കി.
സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും പരിഹാര മാർഗങ്ങളും പരിശോധിക്കും
കാർഷിക സർവകലാശാലയിലെ ഫീസ് വർധന വിദ്യാർത്ഥി സമൂഹത്തിൽ തീവ്ര പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എസ്എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഈ സാഹചര്യത്തിൽ, അർജുൻ എന്ന വിദ്യാർത്ഥി സർവകലാശാല ക്യാമ്പസിന്റെ മുന്നിൽ നിന്നു പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുണ്ടാക്കി.
അമിതമായ ഫീസ് താങ്ങാന്‍ കഴിയുന്നില്ല, സ്വകാര്യ കോളജിനേക്കാല്‍ വലിയ ഫീസ് വരുന്നതിനാല്‍ പഠനം നിര്‍ത്തുകയാണ് തുടങ്ങിയ കാര്യങ്ങളാണ് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.
“സ്വകാര്യ കോളേജുകളെക്കാളും കൂടുതലായ ഫീസ്, കുടുംബത്തിന് താങ്ങാനാകാത്ത സാമ്പത്തികഭാരം; പഠനം നിർത്തുന്നു,” എന്നായിരുന്നു അർജുനിന്റെ വാക്കുകൾ. വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി വ്യാപിച്ചു.
കാർഷിക വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കണമെന്ന് മന്ത്രി
ഈ വിഷയത്തിൽ മുഖ്യമന്ത്രി, ധനവകുപ്പ് എന്നിവരുടെ ശ്രദ്ധയിലേക്കും കാര്യം എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രസാദ് വ്യക്തമാക്കി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി ഈ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.









