വിജയാഘോഷത്തിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു: ടൂർണമെന്റ് വിജയാഘോഷത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം മരിച്ചു. കർണാടക ക്രിക്കറ്റ് താരം കെ.ഹൊയ്സാല (34) ആണ് മരിച്ചത്. ബെംഗളൂരുവിലെ ആർഎസ്ഐ മൈതാനത്ത് എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. തമിഴ്നാടിനെതിരായ മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ ടീമംഗങ്ങളോടൊപ്പം വിജയാഘോഷത്തിനെത്തിയ ഹൊയ്സാലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ തന്നെ സഹതാരങ്ങളും വൈദ്യസംഘവും പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും താരത്തിന് ബോധം വീണില്ല. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക ടീമിൽ അണ്ടർ 25 വിഭാ​ഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കർണാടക പ്രീമിയർ ലീ​ഗിലും താരം കളിച്ചിട്ടുണ്ട്. തമിഴ്നാടിനെതിരായ മത്സരത്തിലും ഹൊയ്സാല മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ആദ്യം ബാറ്റു ചെയ്ത കർണാടകയ്ക്കായി 13 റൺസും പിന്നീട് തമിഴ്നാടിന്റെ ഓപ്പണർ പി.പർവീൺ കുമാറിന്റെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റൺസിനാണ് കർണാടക ജയിച്ചത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാടിന്റെ ഇന്നിങ്സ് 171ൽ അവസാനിക്കുകയായിരുന്നു.

 

Read Also: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത്! ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ എസ്.പിക്ക് പരാതി

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

Related Articles

Popular Categories

spot_imgspot_img