ബെംഗളൂരു: രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായും സിദ്ധരാമയ്യ വ്യക്തമാക്കി. സംശയാസ്പദകരമായി ഒരാളെ ബാഗുമായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ കുന്ദലഹള്ളി വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. ഒമ്പത് പേർക്ക് പരിക്കേറ്റതായി കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.
എൻഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.