web analytics

ഇന്ത്യയിലുള്ള ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു; നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാക് യുവതി

ഇന്ത്യയിലുള്ള ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു; നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാക് യുവതി

കറാച്ചി: പാക്കിസ്ഥാനിലേക്ക് നിർബന്ധിച്ച് തിരികെ അയച്ച ഭർത്താവ് ഡൽഹിയിൽ രഹസ്യമായി മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന ആക്ഷേപവുമായി കറാച്ചി സ്വദേശിനിയായ നികിത രംഗത്തെത്തി. 

നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വീഡിയോയും നികിത പുറത്തുവിട്ടിട്ടുണ്ട്.

പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26-ന് കറാച്ചിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായാണ് നികിതയുടെ ആരോപണം. 

ദീർഘകാല വീസയിൽ ഇന്ത്യയിലെ ഇൻഡോറിൽ താമസിച്ചിരുന്ന വിക്രം ഒരു മാസം കഴിഞ്ഞ് നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നും അവൾ പറയുന്നു.

എന്നാൽ 2020 ജൂലൈ 9-ന് വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന വ്യാജേന തന്നെ പാക്കിസ്ഥാനിലേക്ക് നിർബന്ധിച്ച് അയച്ചതായും തിരികെ വിളിക്കാനുള്ള ആവർത്തിച്ച അഭ്യർത്ഥനകൾ വിക്രം നിരസിച്ചതായും നികിത ആരോപിച്ചു. 

തുടർന്ന്, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം ശക്തമായതായും അവൾ പറയുന്നു.

പാക്കിസ്ഥാനിലേക്ക് തിരികെ എത്തിയ ശേഷം ഭർത്താവും കുടുംബവും പൂർണ്ണമായും മാറിയ പെരുമാറ്റം കാട്ടിയെന്നും ഭർതൃപിതാവ് ‘ആൺകുട്ടികൾക്ക് ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകാം’ എന്നിരുന്നുവെന്ന് നികിത വീഡിയോയിൽ ആരോപിക്കുന്നു. 

ഇപ്പോൾ ഡൽഹിയിലെ ഒരു സ്ത്രീയുമായി വിക്രം രണ്ടാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വിവരവും നികിത പുറത്തുവിട്ടു.

2025 ജനുവരി 27-നാണ് നികിത ഔദ്യോഗികമായി പരാതി നൽകിയത്. ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അവർ വീഡിയോ സന്ദേശവുമായി സോഷ്യൽ മീഡിയയിൽ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

English Summary

A Karachi woman named Nikita has released a video appealing to Indian Prime Minister Narendra Modi, claiming her husband Vikram Nagdev, a Pakistani-origin Indian resident, forced her back to Pakistan and is now preparing to secretly remarry a woman in Delhi. Nikita states that she married Vikram in Karachi in January 2020 and later moved to India. She alleges that Vikram sent her back to Pakistan on the pretext of visa issues in July 2020 and then cut ties, refusing to bring her back. She further accuses him of having another relationship and planning a second marriage. Nikita filed a formal complaint on January 27, 2025, but reconciliation attempts reportedly failed, prompting her public video appeal.

karachi-woman-accuses-husband-secret-delhi-marriage

Pakistan, Karachi, Delhi, Marriage Dispute, Nikita, Vikram Nagdev, Visa Issues, Second Marriage, PM Modi Appeal

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Related Articles

Popular Categories

spot_imgspot_img