web analytics

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ശക്തമായ ഇടപെടലുകൾ ആരംഭിച്ചു.

യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം, തലാലിന്റെ സഹോദരനെയും യെമൻ ഭരണകൂടത്തെയും സമീപിച്ചു.

കാന്തപുരത്തിന്റെ ഓഫീസ് നൽകിയ വിവരമനുസരിച്ച്, പ്രശസ്ത യെമൻ ഇസ്ലാമിക പണ്ഡിതനായ ഹബീബ് ഉമർ ബിൻ ഹഫീൽ മുഖേനയാണ് ഇടപെടൽ നടന്നത്.

എം.എൽ.എ ചാണ്ടി ഉമ്മൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് കാന്തപുരം വിഷയത്തിൽ നേരിട്ട് പ്രവർത്തിച്ചത്. കാന്തപുരം നടത്തിയ ശ്രമങ്ങൾക്ക് മികച്ച ഫലമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.

അതേസമയം, നിമിഷപ്രിയയ്ക്ക് വിധിച്ച വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന റിപ്പോർട്ടുകളുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ അധികൃതർക്ക് അയച്ച കത്തിൽ, ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിന് ദിയാധനം (ബോധനധനം) നൽകുന്നതിലൂടെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളും ഇപ്പോഴും മുന്നോട്ട് പോവുകയാണ്.

2018-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ, യെമൻ സുപ്രീംകോടതി വരെ സ്ഥിരീകരിച്ചിരുന്നു. ബിസിനസ് പങ്കാളിയായിരുന്ന തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ഈ വിധി.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചനത്തിനായി യെമനിലെത്തി മാസങ്ങളായി നിരന്തരമായി ശ്രമിച്ചു വരികയാണ്.

‘മമ്മി കരയരുത്, ധൈര്യമായിരിക്കണം, എല്ലാം ശരിയാകും’; 12 വർഷത്തിന് ശേഷം നിമിഷപ്രിയയെ കണ്ട നിമിഷം വിവരിച്ച് അമ്മ പ്രേമകുമാരി

മമ്മീ.. കരയരുത്, സന്തോഷമായിട്ടിരിക്കണം, എല്ലാം ശരിയാകും. അമ്മയെ ൧൨ വർഷത്തിന് ശേഷം കണ്ടപ്പോൾ നിമിഷപ്രിയ ആദ്യം പറഞ്ഞത് ഈ വാക്കുകൾ.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകളെ 12 വര്‍ഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ വിവരിക്കുകയായിരുന്നു അമ്മ പദ്മകുമാരി.

ജയിലില്‍ ഏറെ കാത്തിരിക്കേണ്ടി വന്നു.ഭാഷ അറിയാത്തത് വലിയ വെല്ലുവിളിയായി. എങ്കിലും അവസാനം മകളെ കണ്ടു.

കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. മകളെ കണ്ട നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചു. ഞാനും കരഞ്ഞു.

അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവള്‍ നന്നായിട്ടിരിക്കുന്നു.

കുറേ നേരം മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചു. തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറയുന്നു.

Summary:
Kanthapuram A.P. Aboobacker Musliyar has initiated strong diplomatic efforts to secure the release of Nimisha Priya, a native of Palakkad, who is currently imprisoned in Sana’a, Yemen, under a death sentence.



spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

Related Articles

Popular Categories

spot_imgspot_img