web analytics

ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; കാന്താര 2 വിലെ അഭിനേതാവ് കുഴഞ്ഞുവീണു മരിച്ചു

ഉഡുപ്പി: കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാൾ കുഴഞ്ഞു വീണു മരിച്ചു. നടൻ രാകേഷ് പൂജാരിയാണ് മരിച്ചത്. 33 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് നടന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കന്നഡ – തുളു ടെലിവിഷന്‍ താരം കൂടിയായ രാകേഷ് പൂജാരി കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളിലെ വിജയിയാണ്. സിനിമകളില്‍ സജീവമായി തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

ഞായറാഴ്ച കാന്താരയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയാണ് നടൻ സുഹൃത്തിന്റെ മെഹന്ദി ചടങ്ങിലേക്ക് എത്തിയത്. സിനിമയിലെ രാകേഷിന്റെ ഭാഗങ്ങളുടെ ഷൂട്ട് പൂര്‍ത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് കര്‍കാല ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദിവസങ്ങൾക്ക് മുൻപ് കാന്താര 2 വിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന മലയാളി യുവാവ് നദിയില്‍ മുങ്ങിമരിച്ചിരുന്നു. വൈക്കം സ്വദേശിയായ എം എഫ് കപിലനായിരുന്നു മുങ്ങി മരിച്ചത്.

മെയ് ആറിനായിരുന്നു സംഭവം. കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ സഹപ്രവര്‍ത്തകരോടൊപ്പം കുളിക്കാനിറങ്ങിയ കപിലന്‍ മുങ്ങിത്താഴുകയായിരുന്നു. എന്നാൽ ഈ ദിവസം സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നില്ലെന്ന് പിന്നീട് കാന്താര ടീം അറിയിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”

"എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!" തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

മുഖ്യമന്ത്രിക്കെതിരെ നേർക്കുനേർ ഓർത്തഡോക്‌സ് സഭ! ‘ഭരണമാറ്റം നല്ലതാണ്’; സർക്കാരിനെതിരെ രൂക്ഷവിമർശനം

കോട്ടയം: സഭാ തർക്കത്തിൽ പിണറായി സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഓർത്തഡോക്‌സ് സഭ. സുപ്രീം...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

Related Articles

Popular Categories

spot_imgspot_img