നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ്കലക്ടര്‍ വഴി കുടുംബത്തിന് കൈമാറി. കലക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മാപ്പു പറച്ചില്‍. Kannur Collector Arun K apologized to Naveen Babu’s family
ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നു കളക്‌ടർ പറഞ്ഞു. എഡിഎമ്മിന്‍റെ മരണത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി കണ്ണൂരില്‍ പറഞ്ഞു. കലക്ടര്‍ക്കെതിരായ വിമര്‍ശനവും അന്വേഷണപരിധിയിലെന്നും മന്ത്രി പറഞ്ഞു.
കലക്ടര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുെമന്ന് റവന്യൂ മന്ത്രി കെ. രാജന്‍ രാവിലെ പറഞ്ഞിരുന്നു. ഗൂഢാലോചന ആരോപണത്തിന്‍റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും നവീന്‍ ബാബുവിന്‍റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്നും റവന്യൂ മന്ത്രി തൃശൂരില്‍ പറഞ്ഞു.