തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പിടിയിൽ. പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ സുനില്‍കുമാറിനെ തമിഴ്‌നാട് പ്രത്യേക സംഘം പിടികൂടുകയായിരുന്നു.(kaliyikkavila case updates)
കേസിൽ പിടിയിലായ പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. ഇയാളുടെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്നത്.
ജെസിബി വാങ്ങാനായി കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.
Read Also: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം
Read Also: ബിഎൻഎസ്എസ് സെക്ഷൻ പ്രകാരം ആദ്യ എഫ്.ഐ.ആർ തെരുവു കച്ചവടക്കാരനെതിരെ









