പ്രഖ്യാപനത്തിന് മുമ്പേ ഒടിടിയിൽ; ‘കളങ്കാവല്‍’ സ്ട്രീമിംഗ് തുടങ്ങി
മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ ഒടിടിയിൽ അപ്രതീക്ഷിതമായി സ്ട്രീമിംഗ് ആരംഭിച്ചു.
നേരത്തെ ജനുവരി 16-ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ ഒരു ദിവസം മുൻപേ തന്നെ ചിത്രം സോണി ലിവിൽ പ്രദർശനം തുടങ്ങി.
ആഹാ…വടയ്ക്ക് തുള ഇടുന്നത് ഇതിനായിരുന്നോ?
തിയറ്ററുകളിൽ നിന്ന് OTTയിലേക്ക്
ഡിസംബർ 5-ന് തിയറ്ററുകളിലെത്തിയ കളങ്കാവല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസ് പ്രകടനവുമാണ് നേടിയത്.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ നായകനായും മമ്മൂട്ടി പ്രതിനായകനായും എത്തി.
ഒരു സീരിയൽ കില്ലറായി മമ്മൂട്ടിയും സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓഫീസറായി വിനായകനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.
മമ്മൂട്ടി കമ്പനി ബാനറിൽ
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍.
കേരളത്തിൽ വേഫെറർ ഫിലിംസാണ് വിതരണം നടത്തിയത്. ഒടിടി റിലീസോടെ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് ലഭ്യമാകും.
സാങ്കേതിക മികവും പ്രകടന ശക്തിയും
ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മുജീബ് മജീദിന്റെ സംഗീതവും, ഫൈസൽ അലിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായി.
വിനായകന്റെയും മമ്മൂട്ടിയുടെയും ശക്തമായ പ്രകടന മിന്നലുകളാണ് സിനിമയെ ശ്രദ്ധേയമാക്കിയത്.
80 കോടി കടന്ന ആഗോള കളക്ഷൻ
സാക്നിൽക് റിപ്പോർട്ട് പ്രകാരം, കളങ്കാവല്‍ ആഗോള ബോക്സ് ഓഫീസിൽ 81.9 കോടി രൂപ നേടി. ഇന്ത്യയിൽ നിന്ന് 43.65 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 38.25 കോടിയും ചിത്രം സ്വന്തമാക്കി.
ഇമേജ് പരിഗണിക്കാതെ വ്യത്യസ്ത കഥാപാത്രങ്ങൾ സ്വീകരിക്കുന്ന മമ്മൂട്ടിയുടെ സമീപനത്തിനുള്ള പ്രേക്ഷക അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
English Summary:
Mammootty–Vinayakan starrer Kalankaval has begun streaming on Sony LIV a day earlier than announced. The crime thriller, directed by debutant Jithin K Jose, was a box office success and is now available in multiple languages, expanding its reach beyond theatres.









