കൊച്ചി: ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റ് വഴിയെന്ന് ഡൊമിനിക് മാർട്ടിൻ. കഴിഞ്ഞ ആറു മാസമായുള്ള തയ്യാറെടുപ്പായിരുന്നു. സ്‌ഫോടക വസ്തുക്കൾ വാങ്ങിയ കടയെ കുറിച്ചും ഡൊമിനിക് മാർട്ടിൻ പോലീസിനോട് വിശദീകരിച്ചു. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
സ്വന്തം ഫേസ് ബുക്ക് പേജിലാണ് ഡൊമിനിക് മാർട്ടിൻ കുറ്റസമ്മത വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യഹോവ സാക്ഷികൾ രാജ്യ വിരുദ്ധരാണ്. അവരെ തിരുത്താൻ പലതവണ ശ്രമിച്ചു. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടാണ് സ്ഫോടനം നടത്തേണ്ടി വന്നത്. പതിനാറു വർഷത്തോളം ഞാൻ ഈ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചു. ഒരുപാട് തെറ്റായ കാര്യങ്ങൾ പ്രസ്ഥാനത്തിനുള്ളിൽ നടക്കുന്നു. ഇത് തിരുത്താൻ ഇവരോട് ആവശ്യപ്പെട്ടു. പ്രസ്ഥാനം രാജ്യത്തിന് അപകടകരമായി മാറി. ഈ പ്രസ്ഥാനം നാടിനു ആവശ്യമില്ല.
സ്ഫോടനം നടത്തിയതിന്റെ വിശദാംശങ്ങളും മാർട്ടിൻ വെളിപ്പെടുത്തി. അഞ്ച് മിനുട്ട് നീളുന്നതാണ് ഇയാളുടെ വീഡിയോ. പോലീസിന് കീഴടങ്ങാൻ പോകുകയാണെന്നും മാർട്ടിൻ വിഡിയോയിൽ പറയുന്നു. ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത നിലയിലാണ്.