web analytics

‘അവനെ കണ്ടാൽ കാക്കയുടെ നിറം, പെറ്റ തള്ള പോലും സഹിക്കില്ല’: ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ; വ്യാപക പ്രതിഷേധം ; നിയമനടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണൻ

കലാകാരനും നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ രാമകൃഷ്ണൻ നേരെ വീണ്ടും ജാതി അധിക്ഷേപം. കലാമണ്ഡലം സത്യഭാമയാണ് രാമകൃഷ്ണന് നേരെ അധിക്ഷേപം നടത്തിയത്. സൗന്ദര്യമില്ലാത്ത പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും അയാൾക്ക് കാക്കയുടെ നിർമാണെന്നും പെറ്റ തള്ള സഹിക്കില്ലെന്നുമൊക്കെയായിരുന്നു സത്യഭാമയുടെ വാക്കുകൾ.

മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ മോഹിനിയായിരിക്കണം. ഇയാളെ കണ്ടാൽ കാക്കയുടെ നിറം എല്ലാംകൊണ്ടും കാൽ അകത്തി വെച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം ഒരു പുരുഷൻ കാലും കവച്ചു വെച്ച് മോഹനേട്ടൻ കളിക്കുന്നയത്ര അരോചകമായിട്ട് മറ്റൊന്നുമില്ല. B മോഹിനിയാട്ടം ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം ഇവനെ കണ്ടു കഴിഞ്ഞാൽ പെട്ട തള്ള പോലും സഹിക്കില്ല അഭിമുഖത്തിൽ പറയുന്നു

സത്യഭാമയുടെ വാക്കുകൾ ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ രാമകൃഷ്ണനും മറുപടിയുമായി രംഗത്തെത്തി.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.

ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.

4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

ക്രിസ്തീയ ഭക്തിഗാന കുലപതി ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കൊച്ചി: കേരളത്തിലെ ക്രിസ്തീയ ഭക്തിഗാന ശാഖയെ ആത്മീയതയുടെയും സംഗീതത്തിന്റെയും പുതിയ തലങ്ങളിലേക്ക്...

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത്

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത് ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

Related Articles

Popular Categories

spot_imgspot_img