കൊച്ചി: നിറത്തിന്റെ പേരിൽ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ ഇപ്പോൾ സ്വന്തമാക്കിയത് കറുത്ത നിറത്തിലുള്ള കാർ.
ആർഎൽവി രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് സത്യഭാമ അന്ന് പ്രതികരണം നടത്തിയത്.
ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് നേരിട്ടത്. ഇപ്പോഴിതാ കറുത്ത കാർ സ്വന്തമാക്കിയതിന് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് സത്യഭാമ.
കറുത്ത നിറത്തിലുള്ള ജഗ്വാർ XE സെഡാൻ വാഹനമാണ് സത്യഭാമ സ്വന്തമാക്കിയത്. പ്രീമിയം കാർ വിൽപ്പനക്കാരായ ഹർമൻ മോട്ടോർസിൽ നിന്നുമാണ് സത്യഭാമ കാർ വാങ്ങിയത്.
സത്യഭാമ പുതിയ വാഹനത്തിന്റെ ഡെലിവറി എടുക്കാൻ ഷോറൂമിൽ എത്തുന്നതിന്റെയും താക്കോൽ സ്വീകരിക്കുന്നതിന്റെയും വീഡിയോ ഹർമൻ മോട്ടോഴ്സ് ആണ് പങ്കുവച്ചത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് പങ്കുവയ്ക്കുന്നത്. ‘കറുത്ത മനുഷ്യരെയാണ് ഇഷ്ടമല്ലാത്തത്, കറുത്ത കാർ പ്രശ്നമില്ല’,
നാളെ മിക്കവാറും കലാമണ്ഡലത്തിൽ പോയി വെള്ള പൂശുമായിരിക്കും’. ഇവരല്ലേ പറഞ്ഞത് കറുത്ത കാർ ഇഷ്ടമല്ല, എന്നിട്ട് പിന്നെന്തിനാണ് കറുത്ത കാർ എടുത്തത്’- തുടങ്ങിയ കമന്റുകളാണ് വരുന്നത്.