അത്യാവശ്യമായി ഒരാളെ വിളിക്കാനാണ് ഫോൺ ഒന്ന് തരാമോ? ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ നിന്നും മൊബൈൽ ഫോണുമായി മുങ്ങി; സംഭവം മൂവാറ്റുപുഴയിൽ

അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന്  കളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.  മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മരിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ പകൽ 11. 30 ന് ആണ് സംഭവം. വിളിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു.  തുടർന്ന് നടന്ന അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി. ഫോണും കണ്ടെടുത്തു.  … Continue reading അത്യാവശ്യമായി ഒരാളെ വിളിക്കാനാണ് ഫോൺ ഒന്ന് തരാമോ? ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ നിന്നും മൊബൈൽ ഫോണുമായി മുങ്ങി; സംഭവം മൂവാറ്റുപുഴയിൽ