നല്ല ചൂട് ചോറിനൊപ്പം മൊരിഞ്ഞ കക്കാ ഇറച്ചി കൂട്ടി കഴിച്ചാല്‍ പിന്നെ പാത്രം കാലിയാകുന്നത് മാത്രം നോക്കിയാല്‍ മതി. നാടന്‍ രീതിയില്‍ വളരെ പെട്ടെന്ന് തന്നെ തയാറാക്കാന്‍ പറ്റുന്ന കക്കാ ഫ്രൈ ഒന്ന് പരീക്ഷിച്ചുനോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
1. കക്കാഇറച്ചി-അരക്കിലോ
2. മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
3. വെളിച്ചെണ്ണ-മൂന്ന് ടേബിള്‍ സ്പൂണ്‍
4. കടുക്-രണ്ട് ടീസ്പൂണ്‍
5. വറ്റല്‍മുളക്-മൂന്ന്
6. പെരുംജീരകം-ഒരുടീസ്പൂണ്‍
7. തേങ്ങാക്കൊത്ത്-അരക്കപ്പ്
8. വെളുത്തുള്ളി-രണ്ടുടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത്
ഇഞ്ചി-രണ്ട് ടേബിള്‍ സ്പൂണ്‍, ചെറുതായി അരിഞ്ഞത്
പച്ചമുളക്-രണ്ട് ടേബിള്‍ സ്പൂണ്‍, ചെറുതായി അരിഞ്ഞത്
9. സവാള- മൂന്ന്, നീളത്തില്‍ അരിഞ്ഞത്
10. മുളകുപൊടി-രണ്ട് ചെറിയ സ്പൂണ്‍
മീറ്റ് മസാല-ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി-ഒരുടീസ്പൂണ്‍
11. കറിവേപ്പില-ഒരുപിടി
12. കുരുമുളകുപൊടി-പാകത്തിന്
പാകം ചെയ്യുന്ന വിധം
- കക്കാഇറച്ചി രണ്ടാമത്തെ ചേരുവ ചേര്‍ത്ത് യോജിപ്പിച്ച് വേവിച്ച് വയ്ക്കുക
- പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളക് വറുക്കുക
- ഇതിലേക്ക് പെരുംജീരകം ചേര്‍ത്ത് മൂത്തുവരുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ത്ത് വഴറ്റുക
- എട്ടാമത്തെ ചേരുവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക
- ഇതിലേക്ക് പത്താമത്തെ ചേരുവ ചേര്‍ത്ത് വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കക്കാഇറച്ചി ചേര്‍ത്ത് നന്നായി ഉലര്‍ത്തുക.
- കറിവേപ്പിലയും കുരുമുളകുപൊടിയും ചേര്‍ത്ത് വിളമ്പാം
Also Read: ഒരു കിടിലൻ ചീര തോരൻ വെച്ചാലോ