ചെന്നൈ: ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാളെ മകൻ തലയ്ക്കടിച്ച് കൊന്നു. 71 വയസ്സായിരുന്നു. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. കാസമ്മാൾ സംഭവ സ്ഥലത്തുവച്ച് മരിച്ചു എന്ന് പോലീസ് അറിയിച്ചു.
മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കാസമ്മാളിനെ മർദിക്കാൻ ഉപയോഗിച്ച തടികഷ്ണവും കണ്ടെടുത്തു. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനും പ്രധാനവേഷത്തിലെത്തിയ ‘കടൈസി വ്യവസായി’(അവസാനത്തെ കർഷകൻ)യിൽ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാൾ.
Read Also: അപൂർവ്വങ്ങളിൽ അപൂർവ്വമല്ല: ഡോ: വന്ദന ദാസിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി