web analytics

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധികളും മിനിറ്റുകളോളം എഴുന്നേറ്റുനിന്നു; എന്നാൽ, ദേശീയഗാനം കേട്ടില്ല; വേദിയിലെത്തി ദേശീയ ​ഗാനം ആലപിച്ച് കെ വാസുകി ഐഎഎസ്

തിരുവനന്തപുരം: റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ സാങ്കേതിക തടസ്സം നേരിട്ടപ്പോൾ വേദിയിലെത്തി ദേശീയ ​ഗാനം ആലപിച്ച് കെ വാസുകി ഐഎഎസ്.K Vasuki IAS came to the stage and sang the national anthem

ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ലേബർ കമ്മിഷണറും നോർക്ക സെക്രട്ടറിയുമായ കെ.വാസുകിയും കൂട്ടരും ദേശീയ ​ഗാനം ആലപിച്ചത്. പരിപാടിയുടെ അവതാരകയും മറ്റുരണ്ടുപേരും വാസുകിക്കൊപ്പം ദേശീയ ​ഗാനം ആലപിക്കാൻ ഒപ്പം കൂടുകയായിരുന്നു.

 നിയമസഭാ മന്ദിരത്തിലെ ഹാളിൽ ദേശീയഗാനത്തിനു വേദിയിൽനിന്ന് അറിയിപ്പുവന്നപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധികളും മിനിറ്റുകളോളം എഴുന്നേറ്റുനിന്നു. എന്നാൽ, ദേശീയഗാനം കേട്ടില്ല.

 റെക്കോഡുചെയ്ത ഗാനം കേൾപ്പിക്കാൻ തടസ്സമുണ്ടായതാണ് കാരണം. ഇതിനിടെ വാസുകി വേദിയിൽ കുതിച്ചെത്തി. ഗാനം കേൾപ്പിക്കാനാവില്ലെന്നുറപ്പായതോടെ വാസുകിയും പരിപാടിയുടെ അവതാരകയും മറ്റുരണ്ടുപേരും ചേർന്ന് ദേശീയഗാനം ആലപിച്ച് പ്രതിസന്ധി തീർത്തു.

കുവൈത്തിൽ മരിച്ചവർക്ക് നെടുമ്പാശ്ശേരിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോയിരുന്നതിനാൽ ലോക കേരളസഭയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിലേക്കു മാറ്റിയിരുന്നു. എന്നാൽ മുക്കാൽമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. 

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img