ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അംഗമാകും. കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നൽകും. ഒഴിവ് വരുന്ന മുറയ്ക്കാണ് നൽകുക. രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ് പദവി രാജിവെയ്ക്കേണ്ട. രണ്ട് പദവികളും ഒന്നിച്ചുകൊണ്ടുപോകാമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. (K. Surendran to Rajya Sabha, Suresh Gopi will be given cabinet rank)
ശോഭ സുരേന്ദ്രനും സംഘടനയിൽ പ്രധാന പദവി നൽകും. തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രി പദവി ലഭിക്കും. വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക് പോകും.