പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തി ജനങ്ങളെ അഭിസംബോധന ചെയ്തത് ഇന്നലെയാണ് .എന്നാൽ പ്രധാനമന്ത്രിയുടെ വരവ്
കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. തട്ടുകടക്കാർക്കും ചെറിയ കച്ചവടം നടത്തുന്നവർക്കും നല്ല കച്ചവടം ലഭിച്ചു. അതിന് മോദിക്ക് പ്രത്യേക നന്ദിയെന്നും മന്ത്രി പരിഹാസത്തോടെ പറഞ്ഞു. വടക്കുന്നാഥന്റെ എല്ലാ ജഡയും മുറിച്ചു. അതാണ് ഇനി ചർച്ചയാകാൻ പോകുന്ന പ്രധാനപ്പെട്ട പ്രശ്നമാണെന്നും കെ രാജൻ പറഞ്ഞു.
മോദിയുടെ വരവുകൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.അതെ സമയം മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി. തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി ഗ്യാരന്റി മുദ്രവാക്യമായി അവതരിപ്പിക്കാൻ തീരുമാനം. എന്നാൽ മോദി ഗ്യാരന്റി കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ എം പി. തൃശൂരിൽ ബിജെപി പ്രതീക്ഷ വെക്കുന്നത് വെറുതെയെന്നും മുരളീധരൻ വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചപ്പോൾ പലരും പോയെങ്കിലും അതൊന്നും ബിജെപി വോട്ടാകില്ല. ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി പറഞ്ഞാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.
Read Also : 04.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ