തിരുവനന്തപുരം: മന്ത്രിപദം ഒഴിയുന്നതിനു മുൻപായി സുപ്രധാന തീരുമാനമെടുത്ത് കെ രാധാകൃഷ്ണൻ. കോളനി എന്ന പേര് ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.
മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.
എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും ഇന്ന് രാജിവച്ചു. ക്ലിഫ് ഹൗസിലെത്തിരാജി സമർപ്പിച്ചു. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. പൂർണ സംതൃപ്തനായാണ് മടക്കമെന്നും കഴിയുന്നതൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.