web analytics

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിത അറസ്റ്റിൽ

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് വനിതാ നേതാവ് കെ കവിത അറസ്റ്റില്‍. ഉച്ചയോടെ ഇഡി കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇഡി- ഐടി കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും (ഇൻകം ടാക്സ്) റെയ്ഡ് നടത്തിയിരുന്നു. ഡൽഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചു. ഇതില്‍ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്‍മി നേതാവ് വിജയ് നായരും ഉള്‍പ്പെട്ടു എന്നാണ് ആരോപണം.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും. അതേസമയം ആം ആദ്‍മി നേതാവ് അരവിന്ദ് കെജ്രിവാളിനോടും മദ്യഅഴിമതിക്കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

 

Read Also: ദാനം കിട്ടിയ വീട് എന്ന പ്രതീതി വ്യക്തിയുടെ അന്തസിനെ ഹനിക്കും; ലൈഫ് വീടുകളിൽ ലോ​ഗോ പതിക്കില്ലെന്ന് എം ബി രാജേഷ്

 

 

 

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

Related Articles

Popular Categories

spot_imgspot_img