ലാ ടൊമാറ്റിനയേക്കാൾ വലിയ ഉത്സവമായിരിക്കും ഇന്ന്; 2024 ജൂലായ് 14 സ്പെയിനിൻ്റെ ചരിത്രത്തിൽ ഇടം നേടിയ ദിവസം; എത്തിയത് ഒന്നും രണ്ടുമല്ല അഞ്ചു കിരീടങ്ങൾ

സ്പെയിനിൽ തക്കാളികൾ പരസ്പരം എറിഞ്ഞു കളിക്കുന്ന ആഘോഷമാണ് ‘ലാ ടൊമാറ്റിന’. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ യുദ്ധമെന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ച സ്പെയിനിലെ വലൻസിയിൽനിന്നു 40 കിലോമീറ്ററർ അപ്പുറമുള്ള ബുനോൾ എന്ന ചെറുപട്ടണത്തിൽ തക്കാളിയേറ് നടക്കുന്നു.July 14, 2024 is a day in the history of Spain

ഇൗ ദിവസം നഗരത്തിന്റെ തെരുവുകൾ ചുവന്നു തുടുക്കും. ചതഞ്ഞരഞ്ഞ ടൺകണക്കിനു തക്കാളികൾ അവിടെ അവശേഷിക്കും. പതിനായിരക്കണക്കിന് ആളുകളാണ് ഈ ഉത്സവത്തിന് എത്താറുള്ളത്.

ഇന്നലെയും അത്തരമൊരു പ്രതീതിയായിരുന്നു
സ്‌പെയിനില്‍. രാജ്യത്തേക്ക് ഇന്നലെ മാത്രമെത്തിയത് അഞ്ച് കിരീടങ്ങള്‍. 2024 ജൂലായ് 14 ഞായറാഴ്ച സ്‌പെയിനിന് ഒരു കാലത്തും മറക്കാനാവാത്ത കലണ്ടര്‍ ദിവസമായിരിക്കും. ജര്‍മനിയില്‍ നടന്ന യൂറോ കപ്പ് ഫൈനലില്‍ ഹാരി കെയ്‌ന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്‍ കിരീടം ചൂടിയത്.

ഒരു വ്യാഴവട്ടത്തിനുശേഷം യൂറോ കപ്പ് കിരീടം സ്‌പെയിനിലേക്ക് തിരിച്ചെത്തിയ ദിവസമാണതെന്നതുകൊണ്ട് മാത്രമല്ല അത്. മറ്റ് രണ്ട് കായിക മുഹൂര്‍ത്തങ്ങള്‍ക്കുകൂടി ആ ദിവസം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

അല്‍വാരോ മൊറാട്ടയും സംഘവും യൂറോ കപ്പ് കിരീടത്തില്‍ മുത്തമിടുന്നതിന് തൊട്ടുമുന്‍പ് സ്‌പെയിന്‍ മറ്റൊരു കിരീട നേട്ടം ആഘോഷിച്ചിരുന്നു. വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസ് നേടിയ കിരീടമായിരുന്നു അത്.

കേവലം 21 വയസ്സില്‍ അല്‍ക്കരാസ് നേടിയ കിരീട സന്തോഷത്തിന്റെ അലയൊലികള്‍ തീരുംമുന്‍പാണ് അടുത്ത കിരീടം. ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് അല്‍ക്കരാസ് കിരീടം നേടിയത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടം 6-2, 6-2, 7-6-ല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചു.

അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്. ഫൈനലില്‍ ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ അല്‍ക്കരാസ് തകര്‍ത്തു.

കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണിത്.

ഇത് രണ്ടുമല്ലാത്ത മറ്റൊരു നേട്ടംകൂടി സ്‌പെയിനിന് ഈ ദിവസമുണ്ടായിട്ടുണ്ട്. എല്‍.ഐ.വി. ഗോള്‍ഫ് അന്‍ഡലൂഷ്യയില്‍ സെര്‍ജിയോ ഗാര്‍ഷ്യയുടെ കിരീടനേട്ടമാണത്. കിരീടത്തിനായുള്ള പോരാട്ടത്തില്‍ അനിര്‍ബന്‍ ലാഹിരിയെ തകര്‍ത്താണ് സെര്‍ജിയോ ഗാര്‍ഷ്യ കിരീടം ചൂടിയത്. ഗാര്‍ഷ്യയുടെ ആദ്യ പ്രൊഫഷണല്‍ കിരീടമാണിത്.

ഇതോടെ ഒരേ ദിവസം സ്‌പെയിനിലേക്കെത്തിയത് മൂന്ന് ലോകോത്തര കിരീടങ്ങള്‍. ഇതിലേക്ക് യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള ലാമിന്‍ യമാലിന്റെയും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള റോഡ്രിയുടെയും മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള ഒല്‍മോയുടെയും വ്യക്തിഗത കിരീട നേട്ടങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാല്‍ സ്‌പെയിനില്‍ ഞായറാഴ്ച മാത്രമെത്തിയത് അഞ്ച് കിരീടങ്ങള്‍.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

Related Articles

Popular Categories

spot_imgspot_img