പാലായിലെ സ്ഥാനാർഥിത്വത്തിൽ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും വ്യത്യസ്ത നിലപാട്
ജോസ് കെ. മാണി ചെയർമാനായി കേരള കോൺഗ്രസ് അഞ്ചുവർഷം പിന്നിടുന്നതിനിടെ ഇതാദ്യമായി അസാധാരണമായ ആശയക്കുഴപ്പത്തിൽ അണികൾ.
പാലായിലെ സ്ഥാനാർഥിത്വത്തിൽ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണിത്. പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങളെന്ന ധ്വനിയാണ് ഇതു നൽകുന്നത്.
പാലായിൽ ജോസ് മത്സരിക്കുന്നതായി തുടർച്ചയായി രണ്ടാം വട്ടവും റോഷി പറയുകയും തീരുമാനിച്ചില്ലെന്ന് ജോസ് വ്യക്തമാക്കുക വ്യക്തമാക്കുകയും ചെയ്തതോടെ നേതൃ ത്വത്തിൽ എന്തോ സംഭവിക്കുന്നു എന്ന തോന്നലാണ് അണികൾക്ക്.
കേരള കോൺഗ്രസുകളുടെ രീതിയനുസരിച്ച് ചെയർമാനാണ് പാർട്ടിയുടെ അന്തിമവാക്ക്. സ്ഥാനാർഥിത്വത്തിൽ അന്തിമതീരുമാനം എടുക്കാൻ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ജോസ് കെ. മാണിയെ ചുമതലപ്പെടുത്തിയത് പോയ ആഴ്ചയിലാണ്.
ഇതിനു പിന്നാലെയാണ് ചെയർമാനെ മറികടന്നുള്ള റോഷി യുടെ വാക്കുകൾ. ജോസ് കെ. മാണി നയിക്കുന്ന ഇടതുമുന്നണിയുടെ ജാഥയ്ക്കിടെയാണ് എല്ലാം പാർട്ടി തീരുമാനിക്കുമെന്ന രീതിയിൽ ജോസ് മറുപടിപറഞ്ഞത്.
അതിനിടെ മൈക്ക് പിടിച്ചുവാങ്ങിയ റോഷി, പാലായിൽ ജോസ് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. റോഷി ചോരത്തിളപ്പി ലാണ് അതെല്ലാം പറഞ്ഞതെന്നും പിന്നീട് ജോസ് കെ. മാണി വിശദീകരിച്ചു.
പക്ഷേ, വെള്ളിയാഴ്ചയും റോഷി തന്റെ വാക്കുകൾ ആവർത്തിച്ചു. ജോസ് അതൊന്നും അംഗീകരിക്കാത്ത രീതിയിൽ മറുപടിയും പറഞ്ഞു.
ഇതോടെ റോഷി അഗസ്റ്റിൻ സൂപ്പർ പവറാകുന്നു എന്ന തോന്നൽ കേരളാ കോൺഗ്രസ് അണികൾക്ക് ഇടയിലുണ്ട്.
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുമായി റോഷിക്കുള്ള ശക്തമായ ബന്ധവും ചർച്ചയാകുന്നുണ്ട്. ഇതാണ് യുഡിഎഫ് പ്രവേശനത്തിന് തടസമായതെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.
ജോസ് കെ.മാണി മത്സരിക്കുമെന്ന് ആവർത്തിച്ച് റോഷി അഗസ്റ്റിൻ
ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന വിവാദമായിട്ടും വാണ്ടും ആവർത്തിച്ച് റോഷി. പാർട്ടി തീരുമാനിക്കും എന്ന ജോസ് കെ.മാണിയുടെ മറുപടിയെക്കുറിള്ള ചോദ്യങ്ങളോടാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.
ചെയർമാനും ഞാനും ഒരുമിച്ചിരിക്കുന്നു നിങ്ങൾ വീണ്ടും ചോദിക്കുന്നു. എനിക്ക് മറുപടി പറയേണ്ട സാഹചര്യത്തിൽ ഞാൻ മൈക്ക് മേടിച്ച് പറഞ്ഞു അത് ശരിയല്ലെ.
കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു ശരിയാണത്. തെറ്റുണ്ടോ അതിൽ. ഞങ്ങളെന്നാ നാഥനില്ലാത്ത പാർട്ടിയാണോ . ഞങ്ങളുടെ ചെയർമാൻ മത്സരിക്കും.
പാർട്ടിക്ക് വേണ്ടത് പാർട്ടിയുടെ ലീഡർഷിപ്പാണ്. ലീഡർഷിപ്പ് ശക്തമാണെന്ന് കണ്ടാലല്ലെ ജനങ്ങള് കൂടെ നിൽക്കുകയുള്ളു.
പാർട്ടി തീരുമാനമെടുക്കും എന്ന് അദ്ദേഹം പറഞ്ഞല്ലൊ. അദ്ദേഹം പാലായിൽ മത്സരിച്ച വ്യക്തിയാണ് പാലാ നഷ്ടപ്പെടേണ്ട സീറ്റല്ലല്ലൊ.
തെറ്റുകൾ തിരുത്തി അദ്ദേഹം മടങ്ങി വരുമെന്ന് ചെയർമാൻ തന്നെ പാലായിൽ പ്രസംഗിച്ചല്ലൊ. പാർട്ടിയുടെ തീരുമാനം ഇക്കാര്യത്തിൽ വരുന്ന കാര്യമാണ് ചെയർമാന് പറഞ്ഞത്.
തീരുമാനം കൈക്കൊള്ളുന്നത് പാർട്ടിയാണെന്നത് ശരിയാണ്. തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നാണ് ചെയർമാൻ പറഞ്ഞത്. ചെയർമാൻ പറഞ്ഞൊ മത്സരിക്കുന്നില്ലെന്ന്.
രാജ്യസഭാ അംഗത്തിന് നിയമസഭയിൽ മത്സരിക്കുന്നതിന് നിയമ തടസം വല്ലതുമുണ്ടോ. പാലായിൽ തന്റെ പേര് കേൾക്കുന്നു എന്ന് ചോദ്യത്തിന് കേരളം മുഴുവൻ എന്റെ പേര് പറയുന്നുണ്ട് എന്നായിരുന്നു റോഷിയുടെ മറുപടി.
25 വർഷമായിട്ട് ഇടുക്കിയിലെ ജനങ്ങൾ തന്നെ സംരക്ഷിച്ചു താൻ അവർക്കുവേണ്ടി നിലകൊണ്ടു എന്നും റോഷി അഗസ്റ്റിൻ മൂലമറ്റത്ത് മാധ്യമങ്ങളോട് പറഞ്ഞു.








