പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. കാര്‍ മോഷ്ടാക്കള്‍ ജോണിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. ‘ജനറൽ ഹോസ്പിറ്റൽ’ എന്ന പരമ്പരയിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടർ.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നുമണിയോടെയാണ് അത്യാഹിതം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്കാർലെറ്റ് അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമികൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കൺവേർട്ടർ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടു വന്ന നടനെ മോഷ്ടാക്കൾ വെടിവെയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എബിസി ചാനലിലെ ജനപ്രിയ സീരീസ് ആയ ജനറല്‍ ഹോസ്പിറ്റലിലൂടെയാണ് ജോണി വാക്ടര്‍ ശ്രദ്ധേയനായത്. 2020 മുതല്‍ 2022 വരെ സീരീസിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോണിയാണ്. സ്‌റ്റേഷന്‍ 19, എന്‍സിഐഎസ്, വെസ്റ്റ് വേള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളിലും സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
ലോസ് ഏഞ്ജല്‍സില്‍ ജോലി ചെയ്യുന്ന റൂഫ് ടോപ്പ് ബാറില്‍ നിന്നിറങ്ങിയപ്പോഴാണ് ജോണിക്ക് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച കാര്‍ മോഷ്ടാക്കള്‍ നടനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.
Read More: സ്വര്‍ണവില വീണ്ടും മേലോട്ട്; പവന് 53,000 കടന്നു; ഇന്നത്തെ വില ഇങ്ങനെ
Read More: വടക്കഞ്ചേരിയിൽ ഇറച്ചി വിൽക്കുന്ന കടയിൽ കയറിയ യുവാവ് തൊഴിലാളിയെ ആക്രമിച്ചു