web analytics

ഒന്നാം റാങ്ക്; ജോൺ ഷിനോജിന് ബിജെപിയുടെ ആദരവ്

ജോൺ ഷിനോജിന് ബിജെപിയുടെ ആദരവ്

ജോൺ ഷിനോജിന് ബിജെപിയുടെ ആദരവ്

മൂവാറ്റുപുഴ: കേരള എഞ്ചിനീയറിംഗ് പ്രവേശന യോഗ്യതാ പരീക്ഷയായ കീം ( KEAM ) ൽ ഒന്നാം റാങ്ക് നേടിയ കല്ലൂർക്കാടിന്റെ അഭിമാനമായി മാറിയ ജോൺ ഷിനോജിന് ഭാരതീയ ജനത പാർട്ടിയുടെ ആദരവ്.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ തുരുത്തിപിള്ളിൽ, വഴക്കുളം മണ്ഡലം പ്രസിഡന്റ്‌ ബിനുകുമാർ, കല്ലൂർക്കാട് പ്രസിഡന്റ്‌ സാബു കെ. എസ്,

കല്ലൂർക്കാട് ജൻ ഔഷധി ഉടമ ജോബിൻ, വഴക്കുളം മണ്ഡലം ട്രഷറററും കല്ലൂർക്കാട് പഞ്ചായത്ത്‌ മെമ്പറും ആയ സുമിത സാബു എന്നിവർ വീട്ടിൽ എത്തി ആദരിച്ചു.

ബിജെപി കല്ലൂർക്കാട് പഞ്ചായത്ത് പൊതുസമ്മേളനവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും

കല്ലൂർക്കാട്: ബിജെപി കല്ലൂർക്കാട് പഞ്ചായത്ത് പൊതുസമ്മേളനവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും നടന്നു. ചടങ്ങ് ബിജെപി ദേശീയ കൗൺസിലംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു.

ബിജെപി കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സാബു. കെ.എസ് അധ്യക്ഷനായ ചടങ്ങിൽ ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ഈസ്റ്റ് ജില്ലാ ജന. സെക്രട്ടറി അഡ്വ. സൂരജ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് രാജി രാജൻ, ജില്ലാ സെക്രട്ടറിമാരായ രേഖ പ്രഭാത്, അജിത കുമാരി, വാഴക്കുളം മണ്ഡലം പ്രസിഡന്റ്

ബി. ബിനുകുമാർ, മണ്ഡലം ജന.സെക്രട്ടറിമാരായ കെ.പി. തങ്കക്കുട്ടൻ, കെ.എസ്. സജി, സംസ്ഥാന കൗൺസിലംഗം സെബാസ്റ്റ്യൻ മാത്യു, വാർഡംഗം സുമിതി സാബു എന്നിവർ സംസാരിച്ചു.

ഇ.വി. വാസുദേവൻ നമ്പൂതിരി സ്വാഗതവും കല്ലൂർക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് കെ.റ്റി. നന്ദിയും പറഞ്ഞു.

യുഡിഎഫ് നിലപാട് ആയുധമാക്കാൻ ബിജെപി

ന്യൂഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ആയുധമാക്കാൻ ബിജെപി.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ് വിഷയത്തിൽ പുതിയ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് എന്ത് വഴിയും തേടുമെന്നും നിലമ്പൂരിന് പുറമെ വയനാട് ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ്

ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണെന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവർ മുന്നോട്ട് വയ്ക്കുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

എല്ലാ സംഘടനകളുടെയും മേധാവിമാർ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരാണ്.

ജമാ അത്തെ ഇസ്ലാമിക്ക് ഇത് അമീർ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങൾ രേഖപ്പെടുത്തിയ നോട്ടീസ്

ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനം.

നിലമ്പൂർ, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോൺഗ്രസിന്റേത് മാത്രമല്ല. ജമാഅത്തെ ഇസ്ലാമിയുടേത് കൂടിയാണ്. കോൺഗ്രസിന്റെ റിമോട്ട് കൺട്രോൾ ജമാ അത്തെ ഇസ്ലാമിയുടെ കയ്യിലാണ്.

ജമാഅത്തെ ഇസ്ലാമി അപകടം നിറഞ്ഞ സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിട്ടുണ്ട്.

ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്‌ഐആർ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.

ഒരു കൈയിൽ ഭരണഘടനയും, മറ്റൊരു കൈയിൽ ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധിയും, കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

English Summary:

John Shinoj, who secured the first rank in Kerala’s engineering entrance exam KEAM, has been honored by the Bharatiya Janata Party (BJP) as a matter of pride for Kallurkkad.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

കണ്ണൂരിൽ ‘സ്റ്റൈലൻ’ സ്കൂട്ടറിൽ വിലസിയ കള്ളൻ കുടുങ്ങി; പിടികൂടിയപ്പോൾ പോലീസും ഞെട്ടി!

കണ്ണൂർ: നഗരമധ്യത്തിൽ മോഷ്ടിച്ച സ്കൂട്ടറുമായി യാതൊരു കൂസലുമില്ലാതെ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന...

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ് ഇന്ത്യയാകെ...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

Related Articles

Popular Categories

spot_imgspot_img