web analytics

ജര്‍മ്മനിയിൽ സുവർണ്ണാവസരം ! പ്രതിമാസ ശമ്പളം 2.69 ലക്ഷം രൂപ വരെ; 250 ഒഴിവുകള്‍, ഇപ്പോൾ അപേക്ഷിക്കാം:

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.

കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്.

ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

(ജോലികൾക്ക് അപേക്ഷിക്കുന്നവർ വ്യക്തമായ അന്വേഷണം നടത്തി ബോധ്യപ്പെട്ടശേഷം സ്വന്തം ഉത്തവാദിത്തത്തിൽ മാത്രം അപ്രകാരം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട യാതൊന്നിനും ന്യൂസ് 4 മീഡിയ ഉത്തരവാദികൾ ആയിരിക്കുന്നതല്ല)

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ ഓട്ടപ്പാച്ചിൽ… ഉച്ചയോടെ ‘ബ്രേക്ക്’!

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ...

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ…

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ… നെയ്‌റോബി:...

പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച്… ഇനി ‘കുടുംബം പോലെ’ ജീവിതം!

പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച്… ഇനി ‘കുടുംബം പോലെ’ ജീവിതം! മലയാള സിനിമയിലെ...

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ രക്ഷപ്പെടുത്തി

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ...

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

Related Articles

Popular Categories

spot_imgspot_img