മണ്ണിന്റെ മണമുള്ള അത്തര്‍ ഉടന്‍ വിപണിയിൽ

മണ്ണിന്റെ മണമുള്ള അത്തര്‍ ഉടന്‍ വിപണിയിൽ

പാലോട്: പുതുമഴ മണ്ണിലിറങ്ങുമ്പോഴുള്ള മണം ആസ്വദിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇപ്പോഴിതാ അവർക്കാർക്കായി മണ്ണിന്റെ മണമുള്ള അത്തർ വികസിപ്പിച്ചിരിക്കുകയാണ് പാലോട്ടെ ദേശീയ സസ്യോദ്യാനകേന്ദ്രം.

ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ച ‘മിട്ടി കാ അത്തര്‍’ എന്ന വിലകൂടിയ അത്തറിനോടു കിടപിടിക്കുന്ന തരത്തിൽ താരതമ്യേന ചെലവുകുറഞ്ഞ രീതിയിലാണ് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (ജെഎന്‍ടിബിജിആര്‍ഐ) ട്രോപ്പിക്കല്‍ സോയില്‍ അത്തര്‍ വികസിപ്പിച്ചെടുത്തത്.

മിട്ടി കാ അത്തറിനു വിപണിയില്‍ 100 എംഎല്ലിന് 20000 രൂപയാണ് വില ഈടാക്കുന്നത്. എന്നാല്‍, ട്രോപ്പിക്കല്‍ സോയില്‍ സെന്റിന് 2000 രൂപ മാത്രമാണ് വില.

ഡോ.കെ.വി.രമേഷ്‌കുമാറാണ് പുതിയ സെന്റ് വികസിപ്പിച്ചെടുത്തത്. മണ്ണിലെ സൂക്ഷ്മജീവികളില്‍ കാണുന്ന ബാഷ്പശീലമുള്ള രാസസംയുക്തമാണ് പുതുമഴയുടെ മനം മയക്കുന്ന സുഗന്ധം പുറപ്പെടുവിക്കുന്നത്.

ഉത്തര്‍പ്രദേശിലെ കനൗജിലാണ് മിട്ടി കാ അത്തര്‍ പുരാതനകാലം മുതലേ പ്രശസ്തമാണ്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ട്രോപ്പിക്കല്‍ സോയില്‍ സെന്റ് വിപണിയിലിറക്കും എന്നാണ് വിവരം.

സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് ‘മിട്ടി കാ അത്തര്‍’ നിര്‍മിക്കുന്നത്. അതേസമയം പുതുമഴയുടെ ഗന്ധം സസ്യസ്രോതസ്സുകളില്‍ നിന്നു പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് ജെഎന്‍ടിബിജിആര്‍ഐയുടെ കണ്ടെത്തൽ.

പ്രാഥമികാരോഗ്യ സംരക്ഷണഹത്തിന് ഫലപ്രദവും പരിസ്ഥിതിസൗഹൃദവുമായ ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ കിറ്റ്, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത എട്ട് ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ എന്നിവയും ഉടൻ വിപണിയിലെത്തുമെന്ന് ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. അരുണാചലം അറിയിച്ചു.

കോട്ടയത്ത് 24 മണിക്കൂറിൽ 10 പേർ കാഴ്ച യുടെ ലോകത്തേക്ക്

ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരുടെ നേത്രദാനം നടത്തിയതു വഴി പത്ത് പേർക്ക് കാഴ്ച പകർന്ന് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ.

കോട്ടയം ചോഴിക്കാട് കരുമാങ്കൽ വീട്ടിൽ പങ്കജാക്ഷിയമ്മ , കിടങ്ങൂർ സൗത്ത് ഇപ്‌സിയ വീട്ടിൽ ലക്ഷ്മികുട്ടിയമ്മ , മീനടം അറക്കച്ചിറ വീട്ടിൽ ജാനകി കുഞ്ഞൂഞ്ഞ്,

ആനിക്കാട് ചിറമംഗലത്തില്ലത്ത് ദേവകി അന്തർജ്ജനം, മൂലവട്ടം വടക്കേ തച്ചകുന്ന് വീട്ടിൽ ലളിതമ്മ എന്നിവരുടെ നേത്രങ്ങളാണ് ദിവ്യംഗ സേവന സംഘടനയായ സക്ഷമയുടെ പരിശ്രമ ഫലമായി കുടുംബങ്ങൾ ദാനം ചെയ്തത്.

ജില്ലയിൽ ഇതുവരെ 107 പേരുടെ നേത്രങ്ങൾ സക്ഷമ വഴി ദാനം ചെയ്യുകയും 214 പേർക്ക് കാഴ്ച പകരുകയും ചെയ്തു.

കോട്ടയം ചൈതനൃ കണ്ണാശുപത്രിയുമായും കോട്ടയം മെഡിക്കൽ കോളേജുമായും സഹകരിച്ചാണ് ഇത്രയും നേത്രദാനങ്ങൾ പൂർത്തീകരിച്ചത്.

2023 ലെ ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് സക്ഷമ നടത്തിയ ബോധവൽക്കരണ പരിപാടിയെ തുടർന്ന് നാട്ടകം മൂലവട്ടം ഗ്രാമത്തിലാണ് ആദ്യ നേത്രദാനം നടന്നത്.

തുടർന്ന് ജില്ലയിൽ സക്ഷമ വിവിധ സാമൂഹ്യ – സാമുദായിക സംഘടനകളേയും വിദ്യാർത്ഥികളേയും ചേർത്ത് നടത്തിയ നിരവധി ബോധവൽക്കരണ പരിപാടികളുടെ ഫലമായാണ് ഇക്കാര്യം സാധിച്ചത്.

Summary: Palode’s Jawaharlal Nehru Tropical Botanic Garden and Research Institute (JNTBGRI) has developed a unique attar named Tropical Soil Attar, which captures the earthy aroma of soil. The product offers a more affordable alternative to the high-end ‘Mittika Attar’ developed in Uttar Pradesh.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം….

കാലിഫോർണിയയിൽ 26 കാരനായ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രകോപനമായത് ഈ സംഭവം…. കാലിഫോർണിയയിലെ...

Related Articles

Popular Categories

spot_imgspot_img