web analytics

രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ വർധന; 257 പേർക്ക് ​രോ​ഗബാധ; കൂടുതൽ മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ വർധന. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ നിലവിൽ 257 പേർക്കാണ്‌ രോഗബാധയുള്ളത്. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.

ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ്‌ വകഭേദം ജെഎൻ1 വ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ്‌ ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്‌.

സിംഗപ്പുരിലും ഹോങ്‌കോങ്ങിലും ഒമിക്രോൺ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്രയിൽ ഒരാഴ്‌ച കൊണ്ട്‌ രോ​ഗബാധിതരുടെ എണ്ണം 12ൽ നിന്ന്‌ 56 ആയി. കേരളത്തിൽ 69 കോവിഡ് കേസുകൾ റിപ്പോർട്ട്‌ചെയ്‌തു.

തമിഴ്‌നാട്ടിൽ ആകെ 34 കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. കർണാടക, ഗുജറാത്ത്‌, ഡൽഹി, ഹരിയാന, രാജസ്ഥാൻ, സിക്കിം സംസ്ഥാനങ്ങളിലും കോവിഡ് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌.

മഹാരാഷ്‌ട്രയിൽ കോവിഡ്‌ ബാധിച്ച രണ്ടു പേരുടെ മരണം ആശങ്കയുണ്ടാക്കിയെങ്കിലും ഇവർക്ക്‌ മറ്റ്‌ അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗം കൂടുതൽ വ്യാപിക്കാള്ള സാധ്യതകൾ നിലവിലില്ലെന്നും ഐസിഎംആർ പ്രതിനിധികൾ പറഞ്ഞു. സിംഗപ്പുരിൽ ഒരോ ആഴ്‌ചയും 28 ശതമാനം കേസുകൾ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തായ്‌ലാൻഡിൽ മെയ്‌ 11നും 17നും ഇടയിൽ 33,030 പേർക്ക്‌ കോവിഡ്‌ ബാധിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിൽ 31 കോവിഡ്‌ മരണങ്ങൾ റിപ്പോർട്ട്‌ചെയ്‌തിരുന്നു.

2023 ആഗസ്‌തിലാണ്‌ ജെഎൻ 1 വകഭേദത്തെ ലോകരോഗ്യ സംഘടന തിരിച്ചറിയുന്നത്‌. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ഇതിന്‌ 30 ഓളം രൂപഭേദങ്ങളുണ്ട്‌.

ജെഎൻ1 വകഭേദത്തിന്റെ ഉപവിഭാഗമായ എൽഎഫ്‌7 ഉം എൻബി1.8 മാണ്‌ നിലവിലെ സിംഗപ്പുരിലെ കോവിഡ് കേസുകളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും കാരണം. കോവിഡ്‌ വാക്‌സിൻ നിർമാണത്തിൽ ജെഎൻ1 വകഭേദം ഉപയോഗിച്ചിട്ടുണ്ടെന്നും സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

Related Articles

Popular Categories

spot_imgspot_img