കീപാഡ് ആണെന്ന് കരുതി വിഷമിക്കേണ്ട; ജിയോഫോൺ പ്രൈമ 4ജി വാങ്ങാം

ഒത്തിരി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ അടക്കി വാഴുന്ന കാലത്ത് കീപാഡ് ഫോൺ ഉപയോഗിക്കുന്നവരും ചുരുക്കമല്ല. ഇന്ത്യയിൽ മാത്രം 25 കോടിയോളം ആളുകൾ കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അവർക്ക് വേണ്ടി റിലയൻ ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണായിരുന്നു ജിയോഫോൺ 4ജി. മികച്ച സവിശേഷതകളുമായി തങ്ങളുടെ ഏറ്റവും പുതിയ ജിയോഫോൺ പ്രൈമ 4ജി എന്ന ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇപ്പോൾ റിലയൻസ് ജിയോ.

ജിയോഫോൺ പ്രൈമ 4ജിയുടെ സവിശേഷതകൾ

* ഫീച്ചർ ഫോണിന്റെ രൂപമാണെങ്കിലും ജിയോഫോൺ പ്രൈമ 4ജിയിൽ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. യുപിഐ പേയ്മെന്റുകൾ ചെയ്യാനായി ജിയോ പേ എന്ന ആപ്പും ഉണ്ട്. കൂടാതെ, ഒ.ടി.ടി ആപ്പായ ജിയോസിനിമ, ജിയോടിവി, ജിയോസാവൻ, ജിയോചാറ്റ് എന്നിവയും ആസ്വദിക്കാം. 23 ഭാഷകൾക്കുള്ള പിന്തുണയും നൽകിയിട്ടുണ്ട്.

* ഫോണിന് 320×240 പിക്സൽ സ്ക്രീൻ റെസല്യൂഷനോട് കൂടിയ TFT ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. റൗണ്ടഡ് അരികുകളുള്ള സ്റ്റാൻഡേർഡ് ഫീച്ചർ ഫോൺ ഡിസൈനും പിൻ പാനലിൽ കോൺസെൻട്രിക് സർക്കിൾ ഡിസൈനും നിങ്ങൾക്ക് ലഭിക്കും. ഒരൊറ്റ പിൻ ക്യാമറയും 0.3MP ഫ്രണ്ട് ക്യാമറയുമുണ്ട്.

* മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 128GB വരെ സ്റ്റോറേജ് വർധിപ്പിക്കാവുന്നതാണ്. ARM Cortex A53 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 1,800mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. കൂടെ, FM റേഡിയോ, Wi-Fi, ബ്ലൂടൂത്ത് 5.0 എന്നിവയ്ക്കുള്ള പിന്തുണയുമുണ്ട്. KaiOS-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒരു ഫവർഷത്തെ വാറന്റിയും നൽകുന്നുണ്ട്.

* ജിയോഫോൺ പ്രൈമ 4ജിയുടെ വില 2,599 രൂപയാണ്. ദീപാവലി സമയത്ത് ഫോൺ ലഭ്യമാകും.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം....

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

Related Articles

Popular Categories

spot_imgspot_img