web analytics

‘എല്ലാ വ്യാഴാഴ്ചയും ജസ്‌ന രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി, തിരോധാനത്തിന് കാരണം രഹസ്യ പ്രാർത്ഥന ?, ജസ്‌ന ജീവിച്ചിരിപ്പില്ല’: നിർണ്ണായക വെളിപ്പെടുത്തലുമായി പിതാവ്

ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ്. തിരുവനന്തപുരം സിജിഎം കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് പിതാവ് ഇക്കാര്യം പറയുന്നത്. ആത്മാർത്ഥ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും കൂടുതൽ വിവരങ്ങൾ സിബിഐക്ക് കൈമാറാൻ തയ്യാറാണെന്നും പിതാവ് ഹർജിയിലൂടെ അറിയിച്ചു. എല്ലാ വ്യാഴാഴ്ചയും ജസ്ന പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നു. മകൾ കാണാമറയത്ത് മറഞ്ഞതും ഒരു വ്യാഴാഴ്ച തന്നെ. മകളുടെ തിരോധാനത്തിൽ സംശയമുള്ള സുഹൃത്തിനെ കുറിച്ച് വിവരങ്ങൾ നൽകിയിട്ടും അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. അന്വേഷിച്ചിരുന്നതും സംശയിച്ചതും ജെസ്നയുടെ സഹപാഠിയെ കുറിച്ച് മാത്രമാണ്. എന്നാൽ ഇയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ട് പോലും ഒന്നും ലഭിച്ചില്ല. കൃത്യമായി അന്വേഷണം നടത്താൻ തയ്യാറാണെങ്കിൽ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ താൻ തയ്യാറാണ്. കാണാതാകുന്ന തലേദിവസം ജസ്നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതിന്റെ കാരണമെന്തെന്നും സിബിഐയുടെ അന്വേഷണ പരിധിയിൽ വന്നില്ല. പിതാവ് പറയുന്നു.

എല്ലാ വ്യാഴാഴ്ചയും ജസ്ന വീട്ടുകാരെ അറിയിക്കാതെ ഒരു രഹസ്യ കേന്ദ്രത്തിൽ പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നു. അവിടെവച്ചാണ് ആ അജ്ഞാത സുഹൃത്തിനെ പരിചയപ്പെട്ടത്. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ജെസ്ന പോയത് ആ അജ്ഞാത സുഹൃത്തിനൊപ്പം ആണോ എന്ന് ന്യായമായും സംശയിക്കാം. ജസ്ന പോകാനുള്ള പ്രാർത്ഥന കേന്ദ്രം ഏതാണെന്ന് താൻ കണ്ടെത്തി. സുഹൃത്തിനെ കുറിച്ചും നിർണായകമായ വിവരങ്ങൾ അറിയാം. ജെസ്നയുടെ സുഹൃത്ത് എന്ന നിലയിൽ ആദ്യം മുതൽ സിബിഐ അന്വേഷിച്ചത് ഒരു സഹപാഠിയെയാണ്. എന്നാൽ അജ്ഞത സുഹൃത്ത് അയാൾ അല്ല. ജസ്‌നയുടെ പിതാവ് പറയുന്നു. പിതാവ് സമർപ്പിച്ച ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനോട് 19ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Read also; പള്ളാത്തുരുത്തി പാലത്തിൽ നിന്നും ചാടിയ അജ്ഞാതർ ആര് ? യുവതിക്കും യുവാവിനും വേണ്ടി തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ ഉത്തർപ്രദേശിലെ ലക്നൗവിൽ മാതാപിതാക്കളുടെ...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

Related Articles

Popular Categories

spot_imgspot_img