News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ജെസ്‌ന എവിടെ?; ദുരൂഹത നീക്കാൻ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ജെസ്‌ന എവിടെ?; ദുരൂഹത നീക്കാൻ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
May 10, 2024

ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്‌നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പിതാവ് സീൽ ചെയ്ത കവറിൽ സമർപ്പിച്ച തെളിവുകൾ കോടതി സിബിഐ എസ്പിക്ക് കൈമാറി.

പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിച്ചു. ഇവ രണ്ടും പരിശോധിച്ച ശേഷമാണ് തുടരന്വേഷണം വേണമെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് കോടതിയില്‍ തടസ്സഹര്‍ജി സമര്‍പ്പിച്ചു.

ജെസ്നയുടെ പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനാണ് കോടതി നിർദേശം. ജെസ്നയുടെ കുടുംബം ഉന്നയിച്ച വസ്തുതകൾ കൂടി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Read More: ഷവർമയിലെ മുളകിന് നീളം കുറവ്, ബേക്കറി ഉടമക്ക് മർദനം; നാലുപേർ അറസ്റ്റിൽ

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Featured News
  • Kerala

‘എല്ലാ വ്യാഴാഴ്ചയും ജസ്‌ന രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി, തിരോധാനത്തി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]