നാലാം ടെസ്റ്റിൽ ബുംറയും പാട്ടിദാറും ഇല്ല; രാഹുൽ മടങ്ങിയെത്തിയേക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഉണ്ടായേക്കില്ല. താരത്തിന് വിശ്രമം നൽകുമെന്നാണ് വിവരം. തുടർച്ചയായ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നതിനാലാണ് താരത്തിന് വിശ്രമം നൽകാൻ ആലോചിക്കുന്നത്. പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ബുംറ 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ബുംറയ്ക്ക് പകരക്കാരനായി മുകേഷ് കുമാർ ടീമിൽ ഉൾപ്പെട്ടേക്കും. മൂന്നാം ടെസ്റ്റിൽ ടീമിൽ അവസരം ലഭിക്കാതെ പോയ മുകേഷ് കുമാറിനോട് രഞ്ജി ട്രോഫി കളിക്കാൻ നിർദ്ദേശിച്ചിരുന്നു. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന മധ്യനിര ബാറ്റർ കെ എൽ രാഹുലും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എങ്കിൽ മോശം ഫോമിലുള്ള രജത് പാട്ടിദാറിന് സ്ഥാനം നഷ്ടമാകും.

മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ നേടിയത്. വിജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാൽ പരമ്പരയിൽ ഇം​ഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇം​ഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പ്രതികരിച്ചു. അഞ്ച് മത്സരം കഴിയുമ്പോൾ 3-2ന് ഇം​ഗ്ലണ്ട് വിജയിക്കുമെന്നും സ്റ്റോക്സ് പറഞ്ഞു. ഫെബ്രുവരി 23 മുതൽ റാഞ്ചിയിൽ നാലാം ടെസ്റ്റ് ആരംഭിക്കും.

 

Read Also: ബാസ്‌ബോൾ തന്ത്രം പാളി, ജഡേജയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലീഷ് ബാറ്റർമാർ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 434 റൺസിന്റെ റെക്കോർഡ് ജയം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

Related Articles

Popular Categories

spot_imgspot_img