web analytics

സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മഴമുന്നറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടി, സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

മധ്യ തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ കാലാവസ്ഥാവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാല യാത്രയ്‌ക്കും നിരോധനം ഉണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ...

വിമാനമിറങ്ങുന്നവരുടെ സ്വർണം തട്ടൽ ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ; പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യമെന്ന് പോലീസ്

വിമാനമിറങ്ങുന്നവരുടെ സ്വർണം തട്ടൽ ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ; പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യമെന്ന്...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

Related Articles

Popular Categories

spot_imgspot_img