വന്ദേഭാരത് മെട്രോ ട്രെയിൻ കേരളത്തിലേക്ക്; തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് മെട്രോ ട്രെയിൻ ഉടനെത്തുമെന്ന് റിപ്പോർട്ട്. ദക്ഷിണ റയിൽവെയ്ക്ക് അനുവദിക്കുന്ന വന്ദേ മെട്രോ ട്രെയിനുകളിലൊന്ന് തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സർവീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.It is reported that the Vandebharat Metro train will reach Kerala soon

ഏറ്റവും തിരക്കുള്ള റൂട്ട് എന്നതും കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ന​ഗരങ്ങൾ എന്നതും കണക്കിലെടുത്താണ് തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന നൽകുന്നത്. രാവിലെയാകും തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് വന്ദേ മെട്രോ സർവീസ് നടത്തുകയെന്നും സൂചനയുണ്ട്.

നിലവിൽ വലിയ തിരക്കാണ് രാവിലെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ. തെക്കൻ ജില്ലകളിൽ നിന്നും ജോലിക്കും പഠനത്തിനും മറ്റു കാര്യങ്ങൾക്കുമായി സ്ഥിരം യാത്ര ചെയ്യുന്നവരാണ് രാവിലെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ ഏറെയും.

എന്നാൽ, യാത്രക്കാരുടെ സാന്ദ്രതയ്ക്കനുസരിച്ച് ട്രെയിനുകളില്ലെന്ന പരാതി ദീർഘകാലമായി യാത്രക്കാർ ഉയർത്തുന്നുണ്ട്. വേണാട് എക്‌സ്പ്രസിലെ തിരക്ക് കാരണം തിങ്ങി ഞെരുങ്ങി കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ കുഴഞ്ഞ് വീണ സംഭവവും ഉണ്ടായിരുന്നു.

ചെങ്ങന്നൂർ മുതൽ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാൽ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വർദ്ധിക്കാൻ കാരണം.

എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്സ്പ്രസ്. തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസുകളിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും.

പാലരുവിയിലെ കോച്ചു വർദ്ധന അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്നങ്ങൾക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനിൽ കയറാൻ പറ്റാതെ ആളുകൾ ബുദ്ധിമുട്ടുന്നതിനാൽ സിഗ്നൽ ലഭിച്ചാലും ഗാർഡിന് ക്ലിയറൻസ് കൊടുക്കാൻ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.

അതേസമയം, കോട്ടയത്തിനും എറണാകുളത്തിനുമിടയിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെിൽവേ അധികൃതർ അറിയിച്ചു.

വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നതും കോച്ചുകൾ കുറച്ചതുമാണ് യാത്രാദുരിതത്തിന് കാരണമെന്ന ആക്ഷേപം അധികൃതർ നിഷേധിച്ചു.രാവിലെ കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വേണാട് പാലരുവി ട്രെയിനുകളിൽ സമാന്യം തിരക്കുണ്ട്. റോഡ് പണി നടക്കുന്നതിനാൽ തിരക്ക് കൂടി. തിങ്കളാഴ്ചകളിലും അവധി തീരുന്ന ദിവസങ്ങളിലുമാണ് കൂടുതൽ തിരക്ക്.

അതിന് വേണ്ടി പ്രത്യേക സർവീസ് നടത്താൻ കഴിയില്ല. വേണാടിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി ആക്കിയിട്ടുണ്ട്. ഇതോടെ സീറ്റിംഗ് കപ്പാസിറ്റി 98ൽ നിന്ന് 104 ആയി. വേണാടിലെ തിരക്ക് പരിഗണിച്ച് പാൻട്രികാർ ഒഴിവാക്കി പാസഞ്ചർ കോച്ച് ഉൾപ്പെടുത്തി. ഇതോടെ കോച്ചുകളുടെ എണ്ണം 22ആയി. ഇനിയും കോച്ചുകൾ ചേർത്താൽ ട്രെയിൻ എൻജിൻ വലിക്കില്ല.

വേണാടിനും പാലരുവിക്കും ഇടയിൽ എറണാകുളത്തേക്ക് മെമു സർവീസ് പരിഗണിക്കുന്നുണ്ടെന്നാണ് റയിൽവെ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിന് തടസ്സമാകുന്നത് എറണാകുളത്ത് സൗകര്യമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്നലെ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞുവീണതായി റെയിൽവേയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവല്ലയിൽ വച്ച് അസുഖം മൂലം തല ചുറ്റിവീണ യാത്രക്കരിക്ക് ചികിത്സ നൽകിയതായും റെയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും, ആൺ സുഹൃത്തും പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസിൽ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കൈ ചവിട്ടിയോടിച്ചു, നിലത്തിട്ട് ചവിട്ടിയെന്നും കുടുംബം

കണ്ണൂർ: കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗിം​ഗിന് ഇരയാക്കിയെന്ന്...

അബ്ദുൽ റഹീമിൻറെ മോചന കേസ് എട്ടാം തവണയും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ 18 വർഷമായി റിയാദിലെ ജയിലിൽ...

ഭർതൃ ഗൃഹത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

പാലക്കാട്: ഭർതൃ ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും...

വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്ന് പോലീസ്; ജീവനക്കാരിക്ക് 1000 രൂപ പിഴ

ബെംഗളൂരു: കാറോടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോ​ഗിക്കുന്ന വീഡിയോ പുറത്തു വന്നതോടെ യുവതിക്കെതിരെ കേസെടുത്ത്...

Related Articles

Popular Categories

spot_imgspot_img