web analytics

മാർപ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്കില്ല; സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ സന്ദർശിക്കും

ആഗോള കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പ ഉടനെയൊന്നും ഇന്ത്യ സന്ദർശിക്കാൻ സാധ്യത ഇല്ലെന്ന് റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ മാർപ്പാപ്പ സന്ദർശിക്കുന്ന വിവരം വത്തിക്കാൻ പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്ന കാര്യം യാത്രാ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.Pope will not go to India soon

2016ൽ ഇന്ത്യ സന്ദർശിക്കാൻ മാർപ്പാപ്പ തയ്യാറെടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഒഴിവാക്കി ബംഗ്ലാദേശ്, മ്യാൻമർ എന്നീ അയൽ രാജ്യങ്ങളിൽ സന്ദർശനം നടത്തി. അന്നും ഇന്ത്യ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

വരുന്ന സെപ്റ്റംബർ 2 മുതൽ 13 വരെ ഇന്തോനേഷ്യ, പപ്പുവ ഗിനിയ, തിമോർ, സിംഗപൂർ എന്നീ രാജ്യങ്ങളാണ് പോപ്പ് സന്ദർശിക്കുന്നത്. നേരത്തെ ശ്രീലങ്ക, മ്യാൻമർ, യുഎഇ, ബഹറിൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. ജോൺപോൾ രണ്ടാമനാണ് ഏറ്റവും ഒടുവിൽ ഇന്ത്യ സന്ദർശിച്ച മാർപാപ്പ. 1999ലായിരുന്നു ഈ സന്ദർശനം.

ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ (ട്വിറ്ററിൽ) കുറിപ്പിടുകയും ചെയ്തിരുന്നു. മാർപ്പാപ്പയെ മോദി ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 2021ലും സമാനമായ രീതിയിൽ മാർപ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചതായി വാർത്തകൾ വന്നിരുന്നു. പക്ഷേ, ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ പോപ്പ് ഫ്രാൻസിസ് സന്ദർശനം നടത്തിയെങ്കിലും ഇന്ത്യയിലേക്ക് വന്നില്ല.

2021 ഒക്ടോബറിൽ മാർപ്പാപ്പ ഇന്ത്യാ സന്ദർശനത്തിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വർഷവും പോപ്പിന്റെ ഇന്ത്യാ സന്ദർശനം ഉണ്ടായില്ല. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു എന്നു പറയുന്നതിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു എന്നാണ് വാർത്താ ഏജൻസി പറയുന്നത്. രാഷ്ട്രത്തലവൻ എന്ന നിലയ്ക്കുള്ള ഔപചാരികമായ നടപടിക്രമങ്ങൾ ഇന്ത്യ പൂർത്തിയാക്കുന്നില്ല എന്നാണ് സൂചനകൾ.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img